ഒട്ടകപ്പക്ഷിയെ വളഞ്ഞിട്ട് ആക്രമിച്ച് മൂന്ന് ചീറ്റകൾ; മുന്നിൽ നിന്നും പിന്നിൽ നിന്നും ശരീരത്തിൽ കടിച്ചുതൂങ്ങി! പിന്നെ സംഭവിച്ചത്? (വീഡിയോ)

മൂന്ന് ചീറ്റപ്പുലികൾ വലിയ ഒട്ടകപ്പക്ഷിയെ വളഞ്ഞാക്രമിക്കുന്ന ദൃശ്യമാണ് വൈറലായി മാറിയിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ന്യ മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇരയെ വേട്ടയാടുന്ന വന്യ മൃ​ഗങ്ങളുടെ വീഡിയോയും ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. 

മൂന്ന് ചീറ്റപ്പുലികൾ വലിയ ഒട്ടകപ്പക്ഷിയെ വളഞ്ഞാക്രമിക്കുന്ന ദൃശ്യമാണ് വൈറലായി മാറിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ നിന്നുള്ള കാഴ്ചയാണിത്. സഫാരിക്കെത്തിയ വിനോദ സഞ്ചാരികൾ പകർത്തിയ ദൃശ്യമാണിതെന്നാണ് നിഗമനം. 

മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയം ഒട്ടകപ്പക്ഷിയുടെ ശരീരത്തിൽ പിടുത്തമിട്ട ചീറ്റകൾ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഒട്ടകപ്പക്ഷിയെ കീഴ്പ്പെടുത്തിയത്. ചീറ്റകളുടെ പിടിയിൽ നിന്ന് കുതറി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

ഒടുവിൽ തളർന്നു താഴെവീണ ഒട്ടകപ്പക്ഷിയെ ചീറ്റകളിലൊന്ന് കടിച്ചു വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. വൈൽഡ് ആനിമൽ ഷോട്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com