'ബാ​ഗ്  ഇല്ലെങ്കിലെന്താ, പുസ്‌തകം പ്രഷർ കുക്കറിൽ സേയ്‌ഫാണ്', 'നോ ബാ​ഗ് ഡേ' ആഘോഷിച്ച് കോളജ് വിദ്യാർഥികൾ

ക്യാമ്പസിൽ 'നോ ബാഗ് ഡേ' ആഘോഷിച്ച് വിദ്യാർഥികൾ
നോ ബാഗ് ഡേ ആഘോഷിച്ച് വിദ്യാർഥികൾ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
നോ ബാഗ് ഡേ ആഘോഷിച്ച് വിദ്യാർഥികൾ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

കോളജ് പഠനകാലം ആഘോഷങ്ങളുടെ കാലം കൂടിയാണ്. അതിന്റെ ഭാ​ഗമായി പല ദിനങ്ങളും ക്യാമ്പസിൽ ആഘോഷിക്കാറുണ്ട്. റെഡ്‌ക്രോസ് ഡേ, വാലന്റൈസ് ഡേ, ഫ്രെണ്ട്ഷിപ്പ് ഡേ അങ്ങനെ തുടങ്ങി നിരവധി ദിനങ്ങൾ. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി 'നോ ബാഗ് ഡേ' ആഘോഷിക്കുകയാണ് ചെന്നൈയിലെ ക്രിസ്ത്യൻ വിമൺസ് കോളജ് വിദ്യാർഥികൾ. 

ഒരു ദിവസം ബാഗില്ലാതെ ക്യാമ്പസിൽ വരാം. നിങ്ങളുടെ സാധനങ്ങൾ കൊണ്ട് വരാൻ ബാഗൊഴിച്ച് മറ്റെന്തും ഉപയോഗിക്കാമെന്നതാണ് വ്യവസ്ഥ. കിട്ടിയ അവസരം, വീട്ടിലിരുന്ന പ്രഷർ കുക്കർ മുതൽ ബെഡ് ഷീറ്റ് വരെ പൊക്കികൊണ്ട് വന്നു വിദ്യാർഥികൾ. പരിപാടി വിദ്യാർഥികൾ പോസിറ്റീവായി ഏറ്റെടുത്തതോടെ സംഭവം കളറായി. വാഴ്ക ഡ്യൂഡ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഹിറ്റായതോടെ നിരവധി ആളുകളാണ് വിഡിയോയ്ക്ക് പ്രതികരിച്ച് രംഗത്തെത്തിയത്. 

കൂട്ടത്തിൽ പ്രഷർകുക്കർ ഐഡിയ വളരെ ഇന്നോവേറ്റീവ് ആണെന്നായിരുന്നു പലരുടെയും കമന്റുകൾ. പലരും തങ്ങളുടെ കോളജ് കാലത്തേക്കും പോയി. വിചിത്ര ദിനം വളരെ ഇന്നൊവേറ്റീവായി ചെലവഴിച്ചതിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com