

ഒരു ഇണയെ കണ്ടെത്തിയാൽ അവർക്കൊപ്പം ജീവിത കാലയളവ് മുഴുവൻ ജീവിക്കുകയെന്നതാണ് പക്ഷികളുടെ രീതി. എന്നാൽ അപൂർവമായി അവർക്കിടയിൽ വേർപിരിയലും സംഭവിക്കാറുണ്ട്. കാലാവസ്ഥ അതിനൊരു പ്രധാന ഘടകമാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ മഹാസമുദ്രത്തിലെ സീഷെല്‍സ് ദ്വീപില്‍ കണ്ടുവരുന്ന സീഷെല്‍സ് കുരുവികള്‍ ഒരു കാലത്ത് വംശനാശ ഭീഷണി നേരിട്ടിരുന്നു. ലോകത്ത് ഏതാണ്ട് 26 സീഷെല്‍സ് കുരുവികള്‍ മാത്രമാണ് ഒരുകാലത്ത് അവശേഷിച്ചിരുന്നത്. എന്നാല്‍ മികച്ച പരിപാലനത്തിന്റെ ഫലമായി ഇന്ന് സീഷെല്‍സ് ദ്വീപില്‍ അവയുടെ എണ്ണം വര്‍ധിച്ചു. ഇവയ്ക്കിടയില്‍ നടത്തിയ പഠനമാണ് കാലാവസ്ഥ കിളികളിലെ ദാമ്പത്യ വേര്‍പിരിയലിന് കാരണമാവുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. വര്‍ഷംതോറും ഒന്ന് മുതല്‍ 16 ശതമാനം വരെ പക്ഷികള്‍ അവരുടെ ജീവിതകാലയളവ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇണകളില്‍ നിന്ന് വേര്പിരിയാറുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
ഇണകള്‍ തമ്മിലുള്ള മോശം പൊരുത്തം കുഞ്ഞുങ്ങളുടെ ഉത്പാദിപ്പിക്കുന്നതില്‍ പരാജയത്തിന് കാരണമാകും. ഇത് പക്ഷികളെ അവരുടെ പങ്കാളികളില്‍ നിന്ന് വേര്‍പിരിയാന്‍ പ്രേരിപ്പിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കാലാവസ്ഥയും പക്ഷികളിലെ ഇണകള്‍ തമ്മിലുള്ള വേര്‍പിരിയലിന് കാരണമാകാറുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ശരാശരി പതിനാറു വര്‍ഷം വരെയൊക്കെ സീഷെല്‍സ് കുരുവികള്‍ ഒരേ ഇണയ്ക്കൊപ്പം കഴിയാറുണ്ട്. എന്നാല്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്ന വര്‍ഷങ്ങളില്‍ ഇവയിലെ വേര്‍പിരിയല്‍ തോത് കൂടുതലായിരുന്നെന്നാണ് പഠനം കണ്ടെത്തിയത്. കുരുവികളുടെ ജീവനതത്തെ ആ വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ വിവരങ്ങളുമായി ചേര്‍ത്തുവെച്ച് വിശകലനം ചെയ്യുകയാണ് ഗവേഷണത്തില്‍ ചെയ്തത്. ബ്രീഡിങ് കാലത്തിന് മുന്‍പ് ഏഴ് മാസം ഉണ്ടായ മഴ പക്ഷികള്‍ക്കിടയിലെ വേര്‍പിരിയല്‍ നിരക്ക് വര്‍ധിപ്പിച്ചതായി കണ്ടെത്തി. തീവ്രമായ വേനല്‍ക്കാലത്തും സമാന രീതി ഉണ്ടായതായും ഗവേഷകര്‍ വിലയിരുത്തി.
1997-ല്‍ സംഭവിച്ച എല്‍നീനോ പ്രതിഭാസം ആ വര്‍ഷം തീവ്രമായ മഴയ്ക്ക് കാരണമായി. ആ വര്‍ഷം ഏതാണ്ട് 15.3 ശതമാനം സീഷെല്‍സ് കുരുവികളാണ് വേര്‍പിരിഞ്ഞത്.
എങ്ങനെയാണ് കാലാവസ്ഥ പങ്കാളിത്വ സ്ഥിരതയെ ബാധിക്കുന്നത്
പല സ്പീഷീസുകളിലും വേര്‍പിരിയല്‍ പലപ്പോഴും പ്രജനന പരാജയപ്പെടുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ സീഷെല്‍സ് കുരുവികള്‍ വേര്‍പിരിയുന്നതിന് അതൊരു കാരണമല്ലെന്ന് ഗവേഷകര്‍ പറയുന്നു. തീവ്രമായ കാലാവസ്ഥ പലപ്പോഴും ഭക്ഷണത്തിന്റെ ലഭ്യത, ആവാസ വ്യവസ്ഥ, കൂട് നിര്‍മാണം തുടങ്ങിയ കാര്യങ്ങളെ ബാധിക്കാം.
ബ്രീഡിങ്ങിന് മുന്‍പ് നീണ്ട നാളുടെ കൊടും വേനല്‍ പക്ഷികളുടെ ആരോഗ്യത്തെ ബാധിക്കാം. അതുപോലെ മഴക്കാലത്ത് ശരീര താപനില നിലനിര്‍ത്താനും അവ ബുദ്ധിമുട്ടും. ഇത് പക്ഷികളില്‍ സ്ട്രെസ് അളവു കൂടാം. ഇത് പങ്കാളിത്വം നിലനിര്‍ത്താന്‍ പ്രയാസമുണ്ടാക്കും. കാലാവസ്ഥയുടെ മറ്റൊരു വലിയ പ്രത്യാഘാതമാണിതെന്നും പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. തീവ്രമായ കാലാവസ്ഥ ജീവികളില്‍ ഉണ്ടാക്കുന്ന ആഘാതം അവരുടെ നിലനില്‍പ്പിനെ വലിയ രീതിയില്‍ ബാധിക്കും. സീഷെല്‍സ് വാര്‍ബ്ലര്‍ പോലുള്ള പക്ഷികള്‍ക്ക് ഇത്തരം തീവ്രമായ കാലാവസ്ഥ മാറ്റങ്ങളെ അതിജീവിക്കുക പ്രയാസമാണെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates