ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം

നേരത്തെ ജൂലൈ 9, 22 തീയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു.
Earth Spinning Faster: Scientists Record Shortest Days in 2025
earth grok AI
Updated on
1 min read

ന്യൂഡല്‍ഹി: ഇന്നലെ ഭൂമി അതിന്റെ ഭ്രമണം അല്‍പം നേരത്തെ പൂര്‍ത്തിയാക്കിയതായി ഗവേഷകര്‍. സാധാരണയില്‍ നിന്ന് 1.5 മില്ലിസെക്കന്‍ഡിന്റെ വ്യത്യാസമാണ് ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടായത്. ഇന്നലത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലൊന്നായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.

നേരത്തെ ജൂലൈ 9, 22 തീയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു. എന്താണ് ഇതിനു കാരണം? കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. ഭൂമിയുടെ ഉള്‍ക്കാമ്പിലുണ്ടായ മാറ്റങ്ങള്‍, എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങള്‍, ഹിമാനികളുടെ അമിതമായ ഉരുകല്‍, ചന്ദ്രന്റെ സ്വാധീനം തുടങ്ങിയവയൊക്കെ ഇതിനു വഴിവയ്ക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Earth Spinning Faster: Scientists Record Shortest Days in 2025
'പേര് ഒന്നിപ്പിച്ചവര്‍', സൗഹൃദ ദിനത്തില്‍ ഒത്തുചേര്‍ന്ന് നൗഷാദുമാരുടെ ആഗോള കൂട്ടായ്മ

മനുഷ്യര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയാത്തത്ര ചെറുതാണ് ഈ മാറ്റം എങ്കിലും ഇത്തരം മാറ്റങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭൂമിയുടെ ഭ്രമണ വേഗം കൂടുമ്പോള്‍ അപകേന്ദ്രബലം സമുദ്രജലത്തെ ധ്രുവങ്ങളില്‍ നിന്ന് ഭൂമധ്യരേഖയിലേക്ക് തള്ളിവിടും. മണിക്കൂറില്‍ ഒരു മൈല്‍ എന്ന നേരിയ വര്‍ധനവ് പോലും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ വ്യത്യാസമുണ്ടാക്കും. അപകടസാധ്യതയുള്ള തീരദേശ നഗരങ്ങളില്‍ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കും.

Summary

Earth Spinning Faster: Scientists Record Shortest Days in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com