ഒരു വര്‍ഷത്തെ ശമ്പളം 4.25 കോടി രൂപ, 35കാരന്‍ ജോലി ഉപേക്ഷിച്ച് പുതിയ മേഖലയില്‍, വാരുന്നത് കോടികള്‍; ചെയ്തത് ഇത്രമാത്രം

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യൂട്യൂബ്, തുടങ്ങിയ വന്‍കിട കമ്പനികളില്‍ 14 വര്‍ഷം ജോലി ചെയ്ത ടെക് ജീവനക്കാരന്‍ തന്റെ പ്രൊഫഷന്‍ ഉപേക്ഷിച്ച് ഹോട്ടല്‍ ബിസിനസിലേക്ക് കടന്ന് കോടികള്‍ സമ്പാദിക്കുന്നതായി അവകാശവാദം
 halal barbecue
halal barbecueപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യൂട്യൂബ്, തുടങ്ങിയ വന്‍കിട കമ്പനികളില്‍ 14 വര്‍ഷം ജോലി ചെയ്ത ടെക് ജീവനക്കാരന്‍ തന്റെ പ്രൊഫഷന്‍ ഉപേക്ഷിച്ച് ഹോട്ടല്‍ ബിസിനസിലേക്ക് കടന്ന് കോടികള്‍ സമ്പാദിക്കുന്നതായി അവകാശവാദം. പ്രതിവര്‍ഷം 4.25 കോടി രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് ആണ് റെസ്റ്റോറന്റ് തുടങ്ങിയത്. യുഎസിലെ ടെക്‌സസില്‍ ഹലാല്‍ ബാര്‍ബിക്യൂ റെസ്റ്റോറന്റ് തുറക്കുന്നതിനായാണ് തന്റെ പ്രൊഫഷന്‍ ഉപേക്ഷിച്ചതെന്നും ടെക് ജീവനക്കാരന്‍ വ്യക്തമാക്കുന്നു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പണം സമ്പാദിക്കുന്നതിലേക്ക് മാത്രം ഈ വ്യവസായം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തനിക്ക് വിരക്തി തോന്നിയതിനാലാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീന്‍ അബ്ദുള്‍-കാഫി പറഞ്ഞു. ജോലി വിട്ടതിന് ശേഷം 50 ശതമാനത്തിലധികം ശമ്പളക്കുറവ് അംഗീകരിച്ച് അബ്ദുള്‍-കാഫി മതപരമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയില്‍ ചേര്‍ന്നു. തന്റെ ഔദ്യോഗിക ജോലിക്കൊപ്പം, അബ്ദുള്‍-കാഫി സുഹൃത്തുക്കള്‍ക്കായി ഡിന്നര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും ബാര്‍ബിക്യൂ പാകം ചെയ്യാനും തുടങ്ങി.

ടെക്‌സസില്‍ ബാര്‍ബിക്യൂവിന് സാധ്യതയുണ്ടോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയത് അപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. 2024 ഡിസംബറിലാണ് 'കാഫി ബിബിക്യൂ' ആരംഭിച്ചത്. 'മൂന്ന് ദിവസത്തേയ്ക്കുള്ള ബാര്‍ബിക്യൂ ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഒന്നാം ദിവസം തന്നെ അതെല്ലാം വിറ്റുപോയി. അന്ന് രാത്രി തന്നെ ഞങ്ങള്‍ വീണ്ടും പാചകം ആരംഭിച്ചു. രാജ്യത്തുടനീളവും അതിവേഗം ജനപ്രീതി നേടിയതോടെ, തന്റെ റെസ്റ്റോറന്റ് ഈ വര്‍ഷം 37.8 കോടി രൂപ വരുമാനം നേടാനുള്ള പാതയിലാണെന്നും അബ്ദുള്‍-കാഫി വെളിപ്പെടുത്തി.

'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 21.7 കോടി രൂപയ്ക്ക് തൊട്ടുതാഴെ വരുമാനം നേടി, ഈ വര്‍ഷം അത് 37.8 കോടി രൂപ വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, റെസ്റ്റോറന്റ് തുടങ്ങിയതു മുതല്‍ ഇതുവരെ ഞാന്‍ എനിക്കായി ഒരു ഡോളര്‍ പോലും ശമ്പളമായി എടുത്തിട്ടില്ല, എന്റെ സമ്പാദ്യം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്,'- അദ്ദേഹം പറഞ്ഞു.

 halal barbecue
കണ്ണുതള്ളും ഈ വിജയം! 4 കോടിയുടെ ജോലി കളഞ്ഞ് റെസ്റ്റോറന്റ് തുടങ്ങി; ഇപ്പോൾ നേടുന്നത് 21 കോടിയിലേറെ!
 halal barbecue
തണുത്തുറഞ്ഞ തടാകത്തില്‍ വീണ് അഞ്ചു വയസുകാരി, ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി ഇന്ത്യക്കാരന്റെ അതിസാഹസികത; ആദരം- വിഡിയോ
Summary

Ex-Google Techie Leaves Rs 4.2 Crore Job To Start Restaurant, Earns Rs 21.7 Crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com