

ലോകത്ത് പല വിചിത്ര സംഭവങ്ങളും അരങ്ങേറാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്നും വരുന്നത്. 18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വയോധികരായ ദമ്പതികള്‍ വളര്‍ത്തിയത് 159 പൂച്ചകളെയും ഏഴ് നായകളെയുമാണ്. നീര്‍ജ്ജലീകരണവും പോഷകക്കുറവും മൂലം അവശനിലയിലായിരുന്ന മൃഗങ്ങളെ പിന്നീട് മൃഗസംക്ഷകര്‍ വന്നു മോചിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫ്രഞ്ച് കോടതി ദമ്പതികള്‍ക്കെതിരെ 1.35 കോടി രൂപ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു. 68കാരിയായ സ്ത്രീയും 52കാരനായ പുരുഷനും വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസം. ഇവര്‍ തങ്ങളുടെ അപ്പാര്‍മെന്‍റില്‍ മൃഗങ്ങളെ ഒന്നിച്ചിട്ടു വളര്‍ത്തുന്ന അവസ്ഥയായിരുന്നു. അന്വേണത്തില്‍ സ്ത്രീയ്ക്ക് 'നോഹസ് സിന്‍ഡ്രോം' ഉണ്ടെന്ന് കണ്ടെത്തി. മൃഗങ്ങളെ ഒളിപ്പിച്ചു വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു മാനസിക പ്രശ്‌നമാണിത്. തനിക്ക് സംരക്ഷിക്കാന്‍ കഴിയുന്നതിലും അധികം മൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്ന മാനസികാവസ്ഥയില്‍ നിന്നാണ് ഈ വൈകല്യം ഉടലെടുക്കുന്നത്.
പൂച്ചകളുടെയും നായകളുടെയും കരച്ചിലും ദുര്‍ഗന്ധവും അസഹനീയമായതോടെ അയല്‍വാസികളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. നിര്‍ജ്ജലീകരണം കാരണം ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പൂച്ചകളുടെയും നായകളുടെ ശരീരം പുഴവരിച്ച നിലയിലായിരുന്നു. ജീവനോടെ കണ്ടെടുത്ത മൃഗങ്ങളുടെ ആരോഗ്യ മോശമാണെന്ന് സ്ഥിരീകരിച്ചതോടെ ദമ്പതികള്‍ കുറ്റക്കാരാണെന്ന് ഫ്രാന്‍സിലെ നൈസ് ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates