വില കൂടി; സവാള തീരുമെന്ന പേടി വേണ്ട, വീട്ടിലേക്കുള്ളത് അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം

പാടമില്ലെങ്കിലും വിഷമിക്കേണ്ട, നല്ല വെയില്‍ കിട്ടുന്ന ടെറസിലോ മുറ്റത്തോ ഗ്രോ ബാഗുകളില്‍ ഇത് സുഖമായി വളര്‍ത്താം
onion farming
How to Grow Onions at Home: Easy Agri Tip for Kitchen GardensAI Generated Image
Updated on
1 min read

വാളയ്ക്ക് വിപണയില്‍ വില കൂടുകയാണ്. കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന ഒന്നായതിനാല്‍ മിക്കവര്‍ക്കും ആശങ്കയുണ്ട്. എന്നാല്‍ നമ്മുടെ ആവശ്യത്തിനുള്ളത് നമുക്കുതന്നെ കൃഷി ചെയ്യാനായാലോ. നമ്മുടെ നാട്ടില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സവാള കൃഷിക്ക് ഏറ്റവും അനുയോജ്യം. തണുപ്പുള്ള കാലാവസ്ഥയില്‍ നട്ട്, വിളവെടുക്കാറാകുമ്പോള്‍ നല്ല വെയിലും ചൂടുമാണ് ഇതിന് ആവശ്യം. പാടമില്ലെങ്കിലും വിഷമിക്കേണ്ട, നല്ല വെയില്‍ കിട്ടുന്ന ടെറസിലോ മുറ്റത്തോ ഗ്രോ ബാഗുകളില്‍ ഇത് സുഖമായി വളര്‍ത്താം.

കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളില്‍ കിട്ടുന്ന 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' (Agrifound Dark Red) വിത്തിനങ്ങളാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത്. ആദ്യം വിത്ത് പാകി മുളപ്പിച്ച്, തൈകള്‍ക്ക് പത്ത് സെന്റിമീറ്റര്‍ ഉയരമാകുമ്പോള്‍ പറിച്ചു നടാം. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങള്‍ അടിവളമായി നല്‍കി ഇളക്കമുള്ള മണ്ണില്‍ നടാം. ഗ്രോ ബാഗില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം, കാരണം വെള്ളക്കെട്ട് ഉണ്ടായാല്‍ വേരുകള്‍ അഴുകിപ്പോകാന്‍ സാധ്യതയുണ്ട്. സവാളയുടെ വേരുകള്‍ വളരെ ചെറുതായതിനാല്‍ നനയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വേണം.

ഉള്ളി വീര്‍ത്തു വരുന്ന സമയത്ത് നന നിര്‍ബന്ധമാണ്. എന്നാല്‍ വിളവെടുപ്പിന് തൊട്ടുമുമ്പ് നനയ്ക്കുന്നത് കുറയ്ക്കണം. ആഴ്ചയില്‍ രണ്ടുതവണ പുളിപ്പിച്ചു നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മണ്ണിരക്കമ്പോസ്റ്റോ നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒപ്പം, മഗ്നീഷ്യം, ബോറോണ്‍, സള്‍ഫര്‍ തുടങ്ങിയ സൂക്ഷ്മവളക്കൂട്ടുകളും നല്‍കാം. ഇലകരിച്ചിലും കടയഴുകലുമാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇത് പ്രതിരോധിക്കാന്‍ പത്ത് ദിവസത്തിലൊരിക്കല്‍ 20 ഗ്രാം കൈറ്റിന്‍ സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.

തൈകള്‍ നട്ട് മൂന്നര മുതല്‍ നാല് മാസം കഴിയുമ്പോള്‍ സവാള വിളവെടുപ്പിന് പാകമാകും. ചെടിയുടെ ഇലകള്‍ വാടി ഉണങ്ങിത്തുടങ്ങുമ്പോള്‍ വേരോടെ പിഴുതെടുത്ത് തണലില്‍ ഉണക്കുക. പിന്നീട് തണ്ടുകള്‍ മുറിച്ചുമാറ്റി ഉപയോഗിക്കാം. ഒരടി സ്ഥലത്തുനിന്ന് അല്ലെങ്കില്‍ ഒരു സെന്റില്‍ നിന്ന് മാത്രം ഏകദേശം 25 മുതല്‍ 30 കിലോഗ്രാം വരെ സവാള നമുക്ക് വീട്ടുപറമ്പില്‍ തന്നെ നേടിയെടുക്കാം.

onion farming
ചെറിയ മുതല്‍ മുടക്ക്, മികച്ച വരുമാനം; ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം, ഈസിയായി
onion farming
ബീറ്റ്റൂട്ട് വീട്ടില്‍ വിളയിക്കാം; ഇങ്ങനെ നട്ടാല്‍ 70 ദിവസത്തില്‍ വിളവെടുക്കാം
onion farming
ഇഞ്ചി ചട്ടിയില്‍ നടാം, വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം
Summary

Grow Your Own Onions at Home: A Simple Agri Tip for Every Kitchen Garden

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com