മൂന്ന് വിസിലിൽ മട്ടയരി ചോറ് റെഡി, വിശ്വാസമായില്ലേ! ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

സ്മാര്‍ട്ട് ആയി പാചകം ചെയ്താല്‍ ഗ്യാസ് ചെലവാകുന്നത് കുറയ്ക്കാനും കൂടുതല്‍ കാലം ഉപയോഗിക്കാനും സാധിക്കും.
Matta Rice boiling tips
Matta Rice boiling tipsMeta AI Image
Updated on
1 min read

ടുക്കളയില്‍ ഗ്യാസ് ഏറ്റവും ചെലവാകുന്നത് ചോറ് വേവിക്കുമ്പോഴാണ്. വേവ് കൂടിയ മട്ട അരി ഒന്ന് വേവിച്ചെടുക്കാന്‍ കുക്കറില്‍ 12 വരെ വിസില്‍ അടിപ്പിക്കേണ്ടതായി വരാറുണ്ട്.

പഴയ വിറക് അടുപ്പ് ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ മിക്ക വീടുകളിലും ഇപ്പോള്‍ പാചകത്തിന് ഗ്യാസ് അടുപ്പുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടര്‍ ഒരു മാസം കൊണ്ട് തന്നെ തീര്‍ന്നുകിട്ടും. സ്മാര്‍ട്ട് ആയി പാചകം ചെയ്താല്‍ ഗ്യാസ് ചെലവാകുന്നത് കുറയ്ക്കാനും കൂടുതല്‍ കാലം ഉപയോഗിക്കാനും സാധിക്കും.

Matta Rice boiling tips
ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി

വേവ് കൂടിയ മട്ടയരി വളരെ വേഗത്തില്‍ ഗ്യാസ് അധികം ചെലവാകാതെ വേവിച്ചെടുക്കാന്‍ ചില സ്മാര്‍ട്ട് ടിപ്‌സ് പരീക്ഷിച്ചാലോ!

  • അരി നല്ലതുപോലെ കഴുകി, 15-20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.

  • ആ സമയം പ്രഷര്‍ കുക്കറില്‍ വെള്ളം നന്നായി ചൂടാക്കിയെടുക്കാം. ശേഷം ചൂടായ വെള്ളത്തിലേക്ക് കുതിര്‍ന്ന വെച്ച അരി ചേര്‍ത്ത് മൂന്ന് വിസില്‍ വരെ വേവിക്കുക.

Matta Rice boiling tips
തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • കുക്കറിന്റെ പ്രഷര്‍ പൂര്‍ണമായും പോയ ശേഷം മാത്രം കുക്കര്‍ തുറക്കാം. അരി നല്ലതു പോലെ വെന്തിട്ടുണ്ടാകും. ആവശ്യമെങ്കില്‍ കഞ്ഞിവെള്ളം കളഞ്ഞ ശേഷം അല്‍പം ചൂടുവെള്ളം ഒഴിച്ച് വാര്‍ക്കാവുന്നതാണ്.

സ്മാര്‍ട്ട് കുക്കിങ് പരിശീലിക്കുന്നതിലൂടെ ഗ്യാസും സമയവും ലാഭിക്കാം. അടുത്ത തവണ മട്ടയരി ഇങ്ങനെയൊന്ന് വേവിച്ചു നോക്കൂ.

Summary

How to cook Matta Rice easy without using too much Cooking Gas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com