തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടാതെ നല്ല സൂര്യപ്രകാശവും, ഈർപ്പമുള്ളതും എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതുമായ മണ്ണിൽ വേണം കറിവേപ്പില നടാൻ.
Curry leaves
Curry leavesMeta AI Image
Updated on
2 min read

റിക്ക് ​ഗുണവും മണവും കൂട്ടാൻ കറിവേപ്പില നിർബന്ധമാണ്. എന്നാൽ ഇന്ന് ഫ്രഷ് കറിവേപ്പില കിട്ടുക പ്രയാസമാണ്. കടകളിൽ നിന്നാണ് മിക്കയാളുകളും കറിവേപ്പില വാങ്ങുന്നത്. വീടുകളിൽ കറിവേപ്പില നട്ടാൽ പിടിച്ചു വരാൻ പാടാണെന്നാണ് പലരുടെയും പരാതി. കൂടാതെ പിടിച്ചു കിട്ടിയാൽ പെട്ടെന്ന് വാടിപ്പോകാനുമുള്ള സാധ്യതയുമുണ്ട്. വീടുകളിൽ കറിവേപ്പില വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കറിവേപ്പില കൈ കൊണ്ട് വലിച്ചുപറിച്ചെടുക്കുന്നതു കൊണ്ടാണ് കറിവേപ്പില പെട്ടെന്ന് നാശമാകാൻ കാരണം. പകരം അവ കത്രിക ഉപയോ​ഗിച്ചോ ബ്ലേയ്ഡ് ഉപയോ​ഗിച്ചോ മുറിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ പുതിയ മുളകൾ പൊട്ടിവരാനും തഴച്ചു വളരാനും സഹായിക്കും.

കൂടാതെ നല്ല സൂര്യപ്രകാശവും, ഈർപ്പമുള്ളതും എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതുമായ മണ്ണിൽ വേണം കറിവേപ്പില നടാൻ. പച്ചച്ചാണകവും ചായപ്പൊടിയുമൊക്കെ കറിവേപ്പിലയ്ക്ക് നല്ല വളങ്ങളാണ്. കറിവേപ്പില ചെടിയെ കീടങ്ങൾ ആക്രമിക്കാതിരിക്കാൻ കഞ്ഞിവെള്ളം തളിക്കുന്നതും നല്ലതാണ്. അമിത തണുപ്പ് കറിവേപ്പിലയെ നാശമാക്കും, അതുകൊണ്ട് തണുത്ത കാലാവസ്ഥയിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കറിവേപ്പില നട്ടു ഇല വന്ന ഉടൻ പറിച്ചെടുക്കരുത്. ഒന്നോ രണ്ടോ വർഷത്തിന് ശേഷം വിളവെടുക്കുന്നതാണ് നല്ലത്. ചെറിയ ചെടിയിൽ നിന്ന് പറിച്ചാൽ വളർച്ചയെ ബാധിക്കും.

കറിവേപ്പില ദീർഘകാലം ഫ്രഷ് ആയി സൂക്ഷിക്കാൻ

വെള്ളം നിറച്ച ജാറിൽ

കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.

കോട്ടൺ തുണി

തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.

Curry leaves
രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

പ്ലാസ്റ്റിക് പാത്രങ്ങള്‍

വെള്ളത്തിൽ വിനാ​ഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്ര​ദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.

Curry leaves
ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

സിപ്പ് ലോക്ക് കവറിൽ

വിനാ​ഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.

Summary

How to grow Curry Leaf Plant at home, Curry leaves storing tips.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com