ഒരു ചെടിച്ചട്ടി മതി; വഴുതന കൃഷി ചെയ്യാം, 70 ദിവസത്തില്‍ വിളവെടുക്കാം

തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വളര്‍ത്തിയെടുക്കാം
brinjal
How to Grow Brinjal at Home
Updated on
2 min read

വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാന്‍ പറ്റിയ മികച്ച ഇനമാണ് വഴുതന. ചെടിച്ചട്ടിയും വളക്കൂറുള്ള മണ്ണും ആരോഗ്യമുള്ള വഴുതന വിത്തുകളും ഉണ്ടെങ്കില്‍ മരുന്നടിക്കാത്ത, ആരോഗ്യ ഗുണങ്ങളേറെയുള്ള വഴുതന നമ്മുടെ തീന്മേശയില്‍ എത്തിക്കാം. വെള്ള, പച്ച, പര്‍പ്പിള്‍, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള വഴുതന ഇനങ്ങള്‍ ലഭ്യമായതിനാല്‍ ഇത് വളരെ രസകരമായി വളര്‍ത്താവുന്ന ഒരു പച്ചക്കറിയാണ്. തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും ഹൈബ്രിഡ് ഇനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നമുക്ക് വളര്‍ത്തിയെടുക്കാം.

രണ്ട് രീതിയിലാണ് പാത്രങ്ങളില്‍ വഴുതന വളര്‍ത്താന്‍ സാധിക്കുന്നത്. വിത്തുകള്‍ പാകിയുള്ള രീതിയാണ് ആദ്യത്തേത്. വിപണിയില്‍ നിന്ന് ലഭിക്കുന്ന ഗുണനിലവാരമുള്ള പാക്കറ്റ് വിത്തുകള്‍ ഉപയോഗിച്ച് വളര്‍ത്താം. വിത്ത് മുളപ്പിക്കാനായി ട്രേകളില്‍ വിതയ്ക്കുമ്പോള്‍ ആദ്യത്തെ രണ്ടാഴ്ച സൂര്യപ്രകാശം നേരിട്ട് പതിക്കരുത്. എന്നാല്‍, മുഴുവന്‍ സമയം തണലത്തുവെച്ചാല്‍ ശരിയായ വളര്‍ച്ച നടക്കുകയുമില്ല. അതിനാല്‍ ദിവസവും ഏകദേശം മൂന്ന് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് പാത്രം മാറ്റിവെക്കണം. തൈകള്‍ നടുന്ന രീതിയാണ് രണ്ടാമത്തേത്. നഴ്സറിയില്‍ നിന്നോ പച്ചക്കറികള്‍ വളര്‍ത്തുന്നവരില്‍ നിന്നോ ആരോഗ്യമുള്ള തൈകള്‍ വാങ്ങി നടാം. താരതമ്യേന എളുപ്പമുള്ള വഴി ഇതാണ്.

മണ്ണും വളവും

നല്ല നീര്‍വാര്‍ച്ചയുള്ളതും പെട്ടെന്ന് വരണ്ടുപോകാത്തതുമായ മണ്ണാണ് ആവശ്യം. മണ്ണും മണലും കമ്പോസ്റ്റും അടങ്ങിയ മിശ്രിതത്തില്‍ 5:10:5 എന്ന അളവില്‍ നൈട്രജന്‍ വളവും ഫോസ്ഫറസും പൊട്ടാസ്യവും ചേര്‍ത്ത് കൃഷി ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. മണ്ണിന്റെ പിഎച്ച് മൂല്യം 6.3നും 6.8നും ഇടയിലായിരിക്കണം. ചാണകപ്പൊടിയും മണ്ണും ചേര്‍ന്ന പോട്ടിങ് മിശ്രിതവും ഉപയോഗിക്കാം. വഴുതനച്ചെടിക്ക് ചൂട് ആവശ്യമായതിനാല്‍ പ്ലാസ്റ്റിക് പാത്രങ്ങളേക്കാള്‍ ചൂട് നിലനിര്‍ത്താന്‍ കഴിവുള്ള മണ്‍പാത്രങ്ങളാണ് നല്ലത്. എങ്കിലും 20 ലിറ്റര്‍ ഭാരം താങ്ങാന്‍ കഴിവുള്ള പ്ലാസ്റ്റിക് ബക്കറ്റുകളോ മറ്റ് പാത്രങ്ങളോ ഉപയോഗിക്കാം.

brinjal
വഴുതനച്ചെടിക്ക് ചൂട് ആവശ്യമായതിനാല്‍ പ്ലാസ്റ്റിക് പാത്രങ്ങളേക്കാള്‍ ചൂട് നിലനിര്‍ത്താന്‍ കഴിവുള്ള മണ്‍പാത്രങ്ങളാണ് നല്ലത്AI Generated Image

പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി രോഗങ്ങളും ബാക്റ്റീരിയകളും വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കി മാത്രമേ വളര്‍ത്താവൂ. തൈകള്‍ നട്ട ശേഷം ആറോ ഏഴോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കണം. വെള്ളം അമിതമായാലും കുറഞ്ഞുപോയാലും ചെടി നശിച്ചുപോകും. വേനല്‍ക്കാലത്ത് ദിവസം മൂന്ന് പ്രാവശ്യം നനയ്ക്കുന്നത് നല്ലതാണ്.

വിളവെടുപ്പ്

വിത്ത് പാകി, അല്ലെങ്കില്‍ തൈ നട്ട് 70 ദിവസങ്ങള്‍ക്ക് ശേഷമാണ് വഴുതന വിളവെടുപ്പിന് പാകമാകുന്നത്. വഴുതന പാകമായോ എന്നറിയാന്‍ മെല്ലെ അമര്‍ത്തി നോക്കുക. തുടര്‍ന്ന് നിങ്ങളുടെ വിരലടയാളം കായയില്‍ കാണുകയും വളരെ പെട്ടെന്ന് തന്നെ കായ പഴയ സ്ഥിതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് വിളവെടുപ്പിന് പാകമായെന്നര്‍ത്ഥം. വിളവെടുത്ത വഴുതന കേടാകാതെ റെഫ്രിജറേറ്ററില്‍ സൂക്ഷിക്കാം.

brinjal
ചെറിയ മുതല്‍ മുടക്ക്, മികച്ച വരുമാനം; ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം, ഈസിയായി
brinjal
ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി
brinjal
ബീറ്റ്റൂട്ട് വീട്ടില്‍ വിളയിക്കാം; ഇങ്ങനെ നട്ടാല്‍ 70 ദിവസത്തില്‍ വിളവെടുക്കാം
Summary

Complete Guide to Growing Brinjal at Home: Terrace Gardening

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com