'ലോകത്തെ ഏറ്റവും മികച്ച റോഡുകള്‍ ഇന്ത്യയില്‍!'; വിനോദ സഞ്ചാരിയുടെ വിഡിയോ വൈറല്‍

തമിഴ്നാട് മുതല്‍ ഹിമാലയം വരെ റോഡ് മാര്‍ഗം യാത്ര ചെയ്ത വിദേശ സഞ്ചാരിയാണ് വിഡിയോയിലൂടെ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
Road from Tamil Nadu to the Himalayas
Road from Tamil Nadu to the Himalayas
Edited By:
Updated on: 
1 min read

ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിച്ച വിദേശ സഞ്ചാരികളുടെ കുറിപ്പുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രാജ്യത്തെ റോഡുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന വിനോദ സഞ്ചാരിയുടെ വാക്കുകള്‍ വൈറലാകുകയാണ്. ഇന്ത്യയിലെ യാത്രാനുഭവത്തെ തന്നെ മാറ്റി മറിക്കും വിധത്തിലാണ് റോഡുകള്‍ മാറിയിരിക്കുന്നതെന്നാണ് വിദേശ സഞ്ചാരി പറയുന്നത്.

തമിഴ്നാട് മുതല്‍ ഹിമാലയം വരെ റോഡ് മാര്‍ഗം യാത്ര ചെയ്ത വിദേശ സഞ്ചാരിയാണ് വിഡിയോയിലൂടെ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഏകദേശം 2,500 കിലോമീറ്ററിലേറെ യാത്ര ചെയ്തതില്‍ നിന്നും ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച റോഡുകളില്‍ ചിലത് ഇന്ത്യയിലാണെന്നാണ് വിദേശ സഞ്ചാരി അഭിപ്രായപ്പെടുന്നത്.

'ഇന്ന് ലോകത്തെ ഏറ്റവും മികച്ച റോഡുകളില്‍ ചിലത് ഇന്ത്യയിലുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെ പറയാനാവുമെന്ന് ആരു വിചാരിച്ചു. ഞാന്‍ തമിഴ്നാട്ടില്‍ നിന്നും യാത്ര തുടങ്ങി ഇപ്പോള്‍ ഹിമാലയത്തിലേക്കാണ് പോവുന്നത്. 2,500 കിലോമീറ്ററിലേറെ റോഡ് മാര്‍ഗം യാത്ര ചെയ്തു കഴിഞ്ഞു. തമിഴ്നാടിനു പുറമേ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. ഇനി ഹരിയാനയും കടന്ന് ഒടുവില്‍ ഉത്തരാഖണ്ഡിലേക്കെത്തും. ഇപ്പോള്‍ എന്‍ഇ4 പാതയിലൂടെയാണ് പോവുന്നത്. ഇതുപോലുള്ള ദേശീയപാതകളിലൂടെയും എക്സ്പ്രസ് വേകളിലൂടെയുമായിരുന്നു ഞങ്ങളുടെ യാത്ര' എന്നാണ് വിഡിയോയില്‍ സഞ്ചാരി പറയുന്നത്.

അടുത്തിടെ ഒരു വനിതാ വിദേശ സഞ്ചാരിയും ഇന്ത്യയിലെ റോഡുകളെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്ന സമയത്തെ റോഡ് അനുഭവങ്ങളെ അപേക്ഷിച്ച് ഇപ്പോഴുണ്ടായ മാറ്റങ്ങളെക്കുറിച്ചുമാണ് അവര്‍ പറഞ്ഞത്. ദേശീയപാതാ ഉപരിതല ഗതാഗത മന്ത്രാലത്തിന്റെ 2025ലെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയുള്ള രാജ്യം ഇന്ത്യയാണ്.

Road from Tamil Nadu to the Himalayas
ചെടിയുടെ ചുവട്ടില്‍ ഈ ദ്രാവകങ്ങള്‍ ഒഴിക്കല്ലേ; വേര് കരിഞ്ഞു പോകും
Road from Tamil Nadu to the Himalayas
ഡ്രാഗണ്‍ ഫ്രൂട്ട് ഹൈബ്രിഡ് വെറൈറ്റിക്ക് ഇരട്ടി മധുരം; ഒരിക്കല്‍ നട്ടാല്‍ വര്‍ഷങ്ങളോളം വിളവ്
Road from Tamil Nadu to the Himalayas
പ്രോട്ടീന്‍ കലവറ, ചതുരപ്പയര്‍ ഗ്രോബാഗിലും വളരും; വള്ളി നിറയെ കായ്ക്കാന്‍ സിംപിള്‍ ടിപ്
Summary

'India has the best roads in the world'; tourist's video goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com