കുടിവെള്ളം കിട്ടാത്ത സ്ഥിതി, 2050ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടും; യുഎൻ റിപ്പോർട്ട്

ആഗോള നഗര ജനസംഖ്യയിൽ 170 മുതൽ 240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

2050ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2050ഓടെ ആഗോള നഗര ജനസംഖ്യയിൽ 170 മുതൽ 240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമായിരുന്നു. 

2023 ജല സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ 'യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും' എന്ന റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ തന്നെ വടക്കുകിഴക്കൻ ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലായിരിക്കും സ്ഥിതി രൂക്ഷം. 

ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ അടിയന്തിരമായി ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. "വെള്ളമാണ് നമ്മുടെ ഭാവി, അത് തുല്യമായി പങ്കിടുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്", അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com