ലോകജനസംഖ്യ 50 വർഷം കൊണ്ട് 1100 കോടിയാകും; മുന്നിൽ ഇന്ത്യ

1921നു ശേഷം ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാനിരക്ക് വൻതോതിൽ കൂടി. അതിനാൽ 1921 വർഷം, ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്നു
ജനങ്ങൾ
ജനങ്ങൾ ഫയൽ

ജൂലൈ 11 ലോകജനസംഖ്യാദിനമാണ്. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി ആയതോടെയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ജനസംഖ്യയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും കുടുംബാസൂത്രണം, ലിംഗസമത്വം, ദാരിദ്ര്യം, മാനസികാരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ജനസംഖ്യാദിനം ആചരിക്കുന്നതിന്റെ പിന്നിലുണ്ട്‌

1. ഇന്ത്യ നമ്പർ വൺ

ഇന്ത്യയിലെ ജനങ്ങൾ
ഇന്ത്യയിലെ ജനങ്ങൾ ഫയൽ

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഐക്യരാഷ്ട്ര സംഘടന 2023 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. ലോകത്തെ 18 ശതമാനത്തിലേറെയും ഇന്ത്യയിലാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാനാണ്.

2. 2050-ൽ 970 കോടി

പ്രതീകാതമക ചിത്രം
പ്രതീകാതമക ചിത്രം എക്സ്

ലോക ജനസംഖ്യ 800 കോടി ( 8 ബില്യൺ ഡേ) കടന്നതായി 2022 നവംബർ 15 നാണ് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയത്. 1974ൽ 400 കോടിയായിരുന്ന ജനസംഖ്യയാണ് 2022 ആയപ്പോഴേക്കും 800 കോടി ആയത്. 2050-ൽ ജനസംഖ്യ 970 കോടിയാകും. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

3. സെൻസസ്

ചൈനയിലെ ജനങ്ങൾ
ചൈനയിലെ ജനങ്ങൾ എക്സ്

ഒരു രാജ്യത്തെയോ ആ രാജ്യത്തെ ഏതെങ്കിലുമൊരു പ്രദേശത്തെയോ ജനങ്ങളുടെ നിശ്ചിത കാലയളവിലുള്ള കണക്കെടുപ്പാണ് സെൻസസ്. Censure എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Census എന്ന വാക്കുണ്ടായത്. ഓരോ വ്യക്തിയെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഓരോ ജനതയുടെയും സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ കണ്ടെത്താൻ സെൻസസിലൂടെ സാധിക്കുന്നു. പത്തുവർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് നടത്തുന്നത്. അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത് 2011ലാണ്.

4. തുടക്കം കുറിച്ച് റിപ്പൺ പ്രഭു

ജനങ്ങൾ
ജനങ്ങൾഫയൽ

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള സെൻസസ് പ്രവർത്തങ്ങൾ തുടങ്ങിയത്. റിപ്പൺ പ്രഭുവിന്റെ നേതൃത്വത്തിൽ 1881ൽ നടന്ന സെൻസസ് ആണ് ഇന്ത്യയിലെ ആദ്യത്തെ പരിപൂർണ സെൻസസ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ സെൻസസ് 1951 ലാണ് നടന്നത്. 1951, 61, 71, 81, 91, 2001, 2011 വർഷങ്ങളിലായി ഏഴുതവണ ഇന്ത്യയിൽ സെൻസസ് നടന്നിട്ടുണ്ട്. കോവിഡിനെത്തുടർന്ന് 2021 ൽ സെൻസസ് പ്രവർത്തനങ്ങൾ നടന്നില്ല.

5. 'ടു ലീവ് നോ വൺ ബിഹൈൻഡ് : കൗണ്ട് എവരിവൺ'

ജനങ്ങൾ
ജനങ്ങൾഫയൽ

“ടു ലീവ് നോ വൺ ബിഹൈൻഡ് : കൗണ്ട് എവരിവൺ (To Leave No One Behind, Count Everyone)'' എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി, ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മെച്ചപ്പെട്ടിട്ടുള്ളതായി യുഎൻ വിലയിരുത്തൽ. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നു. മാനവരാശിയുടെ മുഴുവൻ വൈവിധ്യവും ഉൾക്കൊണ്ടാൽ മാത്രമേ ഒന്നിച്ചൊരു പുരോഗതി സാധ്യമാകൂ. 2024 ലെ ലോക ജനസംഖ്യാ ദിനം ലോകത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും തിരിച്ചറിയുന്നതിനും അവരുടെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്പിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നതാലിയ കാനെം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com