അനന്ത് -രാധിക വിവാഹം മാത്രമല്ല; കോടികള്‍ പൊടിച്ച ഇന്ത്യയിലെ ചില ആഡംബരക്കല്യാണങ്ങള്‍ അറിയാം

ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായ മുകേഷ് അംബാനിയുടെ കുടുംബത്തിലെ വിവാഹം നേടിയത്.
Indian weddings bigger and rich
ഇഷ അംബാനി- അനന്ത് പിരാമല്‍ വിവാഹംഎക്‌സ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹങ്ങളുടെ പട്ടികയിലാണ് 'അംബാനി കല്യാണം' ഇടം പിടിക്കുന്നത്. ഇന്ത്യയില്‍ നടന്നിട്ടുള്ള ചിലവേറിയ വിവാഹങ്ങള്‍ ഏതൊക്കെയെന്നറിയാം.

1. അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം

Indian weddings bigger and rich
അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹംഎക്‌സ്

മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്ററും വിവാഹിതരായത്. അത്യാഡംബരപൂര്‍വ്വമായ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അനന്ത്- രാധിക വിവാഹചടങ്ങുകള്‍ ആരംഭിച്ചത് ഇന്നലെ ആയിരുന്നു. ഹോളിവുഡ്- ബോളിവുഡ് താരങ്ങളും ലോകമെമ്പാടുമുള്ള പ്രമുഖരും ചടങ്ങിന്റെ ഭാഗമാകാനായി മുംബൈയില്‍ എത്തിയിരുന്നു. ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായ മുകേഷ് അംബാനിയുടെ കുടുംബത്തിലെ വിവാഹം നേടിയത്.

മാസങ്ങളോളം നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ഇരുവരും വിവാഹിതരായത്. സംഗീത്, ഹല്‍ദി തുടങ്ങി ആര്‍ഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങളും വലിയ തോതില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 5,000 കോടിയില്‍പരം രൂപയാണ് വിവാഹത്തിന്റെ ആകെ ചിലവ്. ഫാര്‍മ രംഗത്ത് പ്രമുഖനായ മെര്‍ച്ചെന്റിന്റെയും ശൈല മെര്‍ച്ചന്റിന്റെയും മകളാണ് രാധിക മെര്‍ച്ചന്റ്.

2. ഇഷ അംബാനി- അനന്ത് പിരാമല്‍ വിവാഹം

Indian weddings bigger and rich
ഇഷ അംബാനി- അനന്ത് പിരാമല്‍ വിവാഹംഎക്‌സ്

2018 ഡിസംബറില്‍ അംബാനി കുടുംബത്തിലെ മറ്റൊരു വിവാഹം, മുകേഷ് അബോനിയുടെയും നിത അംബാനിയുടെയും ഏക മകള്‍ ഇഷയുടെയും അനന്ത് പിരാമലുമായുള്ള വിവാഹമാണ് അന്ന് ഏറ്റവും കൂടുതല്‍ ചിലവേറിയ വിവാഹം.

ഏകദേശം 700 കോടി രൂപയാണ് വിവാഹത്തിന് ചിലവായത്. മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് വിവാഹം നടന്നത്. ഉദയ്പൂരിലെ ഉദയ്വിലാസ് പാലസ് ഹോട്ടലില്‍ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഹിലരി ക്ലിന്റണ്‍, ലോപ്രശസ്ത് ഗായികയും നടിയുമായ ബിയോണ്‍സ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെത്തി. അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും വ്യവസായികളും നിരവധി കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

3. സുശാന്ത് റോയ് റിച്ച അഹൂജ, സീമാന്റോ റോയ് -ചാന്ദിനി ടൂര്‍

Indian weddings bigger and rich
സുശാന്ത് റോയ് റിച്ച അഹൂജ, സീമാന്റോ റോയ് -ചാന്ദിനി ടൂര്‍എക്‌സ്

ഇന്ത്യയില്‍ 100 കോടി രൂപയിലധികം ചിലവ് പിന്നിട്ട നിരവധി സെലിബ്രിറ്റി വിവാഹങ്ങളില്‍ ഒന്നാണ് സുബ്രതാ റോയിയുടെ മക്കളായ സുശാന്ത് റോയുടെയും റിച്ച അഹൂജയുടെയും, സീമാന്റോ റോയ് ചാന്ദിനി ടൂറുമായുള്ള വിവാഹം. 2004 ഫെബ്രുവരിയില്‍ ലഖ്നൗവിലെ സഹാറ ഷാഹറില്‍ വെച്ചായിരുന്നു ഈ ഇരട്ടകല്ല്യാണം.

4. ബ്രാഹ്മണിയും രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം

Indian weddings bigger and rich
ബ്രാഹ്മണിയും രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹംഎക്‌സ്

2016 നവംബറില്‍ ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ കര്‍ണ്ണാടക രാഷ്ട്രീയക്കാരനായ ജനാര്‍ദന്‍ റെഡ്ഡിയുടെ മകളും ബ്രാഹ്മണിയും രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹമാണ് 100 കോടിക്കണക്കില്‍പ്പെട്ട മറ്റൊരു വിവാഹം.

5. ശ്രിഷ്തിയുടെയും ഗുല്‍രാജ് ബെഹലിന്റെയും വിവാഹം

Indian weddings bigger and rich
ശ്രിഷ്തിയുടെയും ഗുല്‍രാജ് ബെഹലിന്റെയും വിവാഹംഎക്‌സ്

ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ മകള്‍ ശ്രിഷ്തിയുടെയും ഗുല്‍രാജ് ബെഹലിന്റെയും വിവാഹമാണ് പട്ടികയിലെ മറ്റൊരു ആഡംബര കല്യാണം. 2013 ഡിസംബറില്‍ സ്പാനിഷ് നഗരമായ ബാഴ്സലോണയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com