

തൃശൂര്‍: വെള്ളിക്കരയുള്ള മുണ്ടും വെള്ളഷര്‍ട്ടും ധരിച്ച് തനി കേരളീയ വേഷത്തില്‍ ഒരു ഫ്രഞ്ചുകാരന്‍ വരന്‍, വധുവായി ഒരു മലയാളി യുവതി. കുരിയച്ചിറ സ്വദേശിയായ ശാസ്ത്രജ്ഞ ഡോ. മനീഷ വര്‍ഗീസാണ് കഥയിലെ നായിക, ഡോ. ജെറമി സോര്‍ഡ് നായകനും. കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ഇവരുടെ വിവാഹം അതിരുകളില്ലാത്ത പ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു.
പാരീസിലെ ബോര്‍ദു യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണം നടത്തുമ്പോളായിരുന്നു ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. ഭോപ്പാലില്‍ നിന്നും ഫിസിക്‌സില്‍ ബിഎസ്എംഎസ് ഡിഗ്രി നേടിയാണ് മനീഷ ഫ്രാന്‍സിലെ പ്രശസ്തമായ ബോര്‍ദു യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടു കൂടി പിഎച്ച്ഡി അഡ്മിഷന്‍ നേടിയത്. ജെറമിയും ആ ബാച്ചില്‍ മനീഷയോടൊപ്പം അവിടെ ഗവേഷണത്തിന് ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് പന്ത്രണ്ട് ഗവേഷണപേപ്പറുകള്‍ ചെയ്തിട്ടുണ്ട്.
2022ല്‍ ജെറമി വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും ഡോക്ടറേറ്റ് എടുത്തശേഷമേ മനീഷ അതിന് സമ്മതം മൂളിയുള്ളൂ. പെയിന്റിംഗ് ജോലിക്കാരനായ ചിറമ്മല്‍ വര്‍ഗീസിന്റെയും ലെനിയുടെയും മകളാണ് മനീഷ. വിവാഹത്തില്‍ ജെറമിയുടെ പിതാവ് ലിയോണല്‍ സോര്‍ഡ്, കാതറിന്‍, അനിയന്‍ റോമ, ഭാര്യ എറിന്‍ എന്നിവരുള്‍പ്പെടെ ആറു പേരാണ് പങ്കെടുത്തത്. വിവാഹാനന്തരം കുമ്പളങ്ങിയില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗും ഇരുവരും പ്ലാന്‍ചെയ്തിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമായി വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
French Kerala wedding in thrissur. Dr. Jeremy Sord weds scientist Dr. Manisha Varghese, a native of Kuriachira.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates