

ന്യൂഡൽഹി: 174 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ജൂൺ ആയിരുന്നു കഴിഞ്ഞ മാസമെന്ന് റിപ്പോർട്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനും (എൻഒഎഎ) നാസയും അനൗദ്യോഗികമായി നടത്തിയ സർവേയിൽ 2023 ഏറ്റവും ചൂടേറിയ 10 വർഷങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് പറയുന്നു.
എൽ നീനോ കാലാവസ്ഥ രീതിയാണ് താപനില ഉയരാൻ ഒരു കാരണമായി ശാസ്‌ത്രജ്ഞർ ചൂണ്ടികാണിക്കുന്നത്. രണ്ടോ ഏഴോ വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് എൽ നീനോ. പസഫിക്ക് സമുദ്രോപതലം ഈ പ്രതിഭാസം മൂലം ചൂടു കൂടുകയും തുടർന്ന് ആഗോളതലത്തിൽ താപനിലയിൽ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. 9 മുതൽ 12 മാസം വരെ ഈ പ്രതിഭാസം നീണ്ടു നിൽക്കും.
2023 ജനുവരി മുതൽ ഇന്ന് വരെയുള്ള കണക്കെടുത്താൽ ആഗോള ഉപരിതല താപനില മൂന്നാമത്തെ ഏറ്റവും ചൂടേറിയ സമയമാണ്. എൻഒഎഎയുടെ നാഷണൽ സെന്റർസ് ഫോർ എൻവയോൺമെന്റൽ ഇൻഫർമേഷനിലെ (എൻസിഇഐ) ശാസ്ത്രജ്ഞർ 2023 ജൂണിലെ ആഗോള ഉപരിതല താപനില ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയായ 15.5 ഡിഗ്രി സെൽഷ്യസിനേക്കാൾ 1.05 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് കണ്ടെത്തി. ജൂണിലെ താപനില ദീർഘകാല ശരാശരിയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് കവിയുന്നത് ഇതാദ്യമാണെന്ന് എൻഒഎഎ പറഞ്ഞു. മെയ് മാസത്തിൽ ഉയർന്ന എൽ നിനോ ജൂണിൽ ശക്തമായി തുടർന്നുവെന്നും എൻഒഎഎ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates