ലൂയി വിറ്റേൺ ബൂട്ട്/ വിഡിയോ സ്ക്രീൻഷോട്ട്
ലൂയി വിറ്റേൺ ബൂട്ട്/ വിഡിയോ സ്ക്രീൻഷോട്ട്

'ഹൈ ഹീൽസ് ഷൂവും സോക്‌സും ധരിച്ച സ്ത്രീയുടെ കാൽ'; വില രണ്ട് ലക്ഷം, ലൂയി വിറ്റേണിന്റെ ബൂട്ടിനെതിരെ വിമർശനം

ലൂയി വിറ്റേണിന്റെ ബൂട്ടിനെ വിമർശിച്ച് നിരവധി ആളുകൾ
Published on

യുറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാല വിപണിയിൽ ഏറ്റവുമധികം വിറ്റുപോകുന്ന ഒന്നാണ് ബൂട്ട്. കാലം മാറുന്നതിന് അനുസരിച്ച് ബൂട്ടിന്റെ ഡിസൈനിലും മാറ്റങ്ങൾ വന്നു. ക്ലാസിക് ബ്ലാക്ക് ഹൈ ബൂട്ടുകൾ മുതൽ ഡിസൈനർ ബൂട്ടുകൾ വരെ ഇപ്പോൾ വിപണിയിലുണ്ട്. ശൈത്യകാല വിപണി മുന്നിൽ കണ്ട് ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡ് ആയ ലൂയി വിറ്റേൺ പുതിയതായി പുറത്തിറക്കിയ ബൂട്ടാണ് സോഷ്യൽമീഡിയയയിലെ ഇപ്പോഴത്തെ ചർച്ച. 

ഹൈ ഹീൽസ് ഷൂവും വെള്ള സോക്‌സും ധരിച്ച ഒരു സ്ത്രീയുടെ കാല് പോലെയാണ് ബൂട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇല്യൂഷൻ ആങ്കിൾ ബൂട്ട്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ലൂയി വിറ്റോണിന്റെ ബൂട്ടിന് 2750 യുഎസ് ഡോളർ (ഏകദേശം 2.2 ലക്ഷം രൂപ) ആണ് വില. ലൂയി വിറ്റോണിന്റെ വെബ്‌സൈറ്റിൽ നിന്നും ബൂട്ട് ലഭ്യമാണ്.

ബൂട്ട് അൺബോക്‌സ് ചെയ്യുന്നതിന്റെ വിഡിയോ ഫാഷൻ ഇൻഫ്‌ലുവൻസറായ ഇസബെല്ല അലയ്ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ബൂട്ട് വൈറലായത്. ഡിസൈനെ വാഴ്ത്തിയും വിമാർശിച്ചും നിരവധി ആളുകൾ വിഡിയോയ്ക്ക് താഴെ കമന്റു ചെയ്‌തു. 'കമ്പനിക്ക് ആശയ ദാരിദ്രം സംഭവിച്ചോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'കൃത്രിമ കാൽ' എന്ന് പരിഹസിച്ചവരുമുണ്ട്. എന്നാൽ വ്യത്യസ്തമായ ഡിസൈനാണെന്ന് അഭിപ്രായം പറഞ്ഞവരുമുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com