'മൾട്ടിപർപ്പസ് ഇന്ത്യൻ റെയിൽവെ'; ഓടുന്ന ട്രെയിനിനുള്ളിൽ വധുവിന് സിന്ദൂരം ചാർത്തി വരൻ, വൈറൽ വിവാഹം, വിഡിയോ

അസന്‍സോള്‍-ജാസിദിഹ് ട്രെയിനിലാണ് ഈ അത്യപൂര്‍വ വിവാഹം നടന്നത്
ടെയിനിനുള്ളിലെ വിവാഹം/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
ടെയിനിനുള്ളിലെ വിവാഹം/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്

രാധനാലയങ്ങളില്‍ നിന്നും വിവാഹം എന്നേ പടിയിറങ്ങിയതാണ്. ഓഡിറ്റോറിയത്തിലും അവിടെ നിന്നും ബിച്ചിലേക്കും എന്തിനേറെ പറയുന്നു വിമാനത്തില്‍ വരെ വിവാഹം കയറി. ഇപ്പോഴിതാ ഓടുന്ന ട്രെയിനില്‍ നടന്ന ഒരു സിപിംള്‍ വിവാഹമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

ഓടുന്ന ട്രെയിനിന്റെ കുലുക്കത്തിനിടെ ശ്രമപ്പെട്ട് വരന്‍ വധുവിന് സിന്ദൂരവും താലിയും ചാര്‍ത്തി. ചുറ്റും കൂടി നിന്നവര്‍ സാക്ഷികളായി. വധുവിന് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ ഇരുവരുക്കും പൂമാല നല്‍കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയില്‍ കൗതുകമായി. അസന്‍സോള്‍-ജാസിദിഹ് ട്രെയിനിലാണ് ഈ അത്യപൂര്‍വ വിവാഹം നടന്നത്. 

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി ആളുകള്‍ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്ത് വിദേശത്തേക്ക് പറക്കുന്ന കാലത്താണ് അധികം കാശുമുടക്കാതെ ട്രെയിനിനുള്ളില്‍ ഇത്തരം ഒരു വിവാഹം. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. 'പണം ഇല്ലാത്തതു കൊണ്ടാണ് അവര്‍ വിവാഹം ട്രെയിനില്‍ ആക്കിയത് ഇല്ലെങ്കില്‍ അവരത് വിമാനത്തില്‍ നടത്തിയേനെ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'വിവാഹം പോലെ വിവാഹമോചനവും എളപ്പമാക്കണം' എന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. അതേസമയം 'മള്‍ട്ടി പര്‍പ്പസ് ഇന്ത്യന്‍ റെയിൽവെ' എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com