

ഇന്ത്യൻ എയർലൈൻസ് ലഗേജ് അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അടുത്തിടെയായി ഉയർന്നിരുന്നു. ഈ വിഷയത്തിൽ അൽപം വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീതജ്ഞനായ പീയുഷ് കപൂർ. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇൻഡിഗോ വിമാനയാത്രക്കിടെ എയർലൈനന്റെ അശ്രദ്ധയെ തുടർന്ന് തകർന്ന തന്റെ ഗിറ്റാറുമായാണ് പീയുഷ് ആരാധകർക്ക് മുന്നിൽ എത്തിയത്. ഗിറ്റാറിന്റുകൾക്കായി ഇന്ത്യൻ എയർലൈനുകൾ പ്രത്യേകം ഒരുക്കിയിരിക്കുന്ന വൻ ഓഫർ അറിയാതെ പോകരുതെന്നായിരുന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വിഡിയോ തുടങ്ങുന്നത്. ഗിറ്റാറിൽ ട്രിമോലോ (അലയടിക്കുന്ന തരത്തിൽ ശബ്ദതരംഗം ഉണ്ടാവുക) വായിക്കാൻ വേണ്ടി പരിഷ്കരണം നടത്താൻ ഇനി പുറത്ത് അന്വേഷിക്കേണ്ട. നേരെ ഏതെങ്കിലുമൊരു ഇന്ത്യൻ എയർലൈൻ എടുക്കുക. നിങ്ങളുടെ ഗിറ്റാർ കട്ടിയുള്ളതോ ഇല്ലാത്തതോ ആയ പെട്ടിയിൽ സൂക്ഷിക്കാം. യാത്ര കഴിഞ്ഞ് ഗിറ്റാർ ഇതു പോലെ ആയികിട്ടും എന്നും അദ്ദേഹം തന്റെ പൊട്ടിപൊളിഞ്ഞ ഗിറ്റാപ്‍ പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അദ്ദേഹത്തിന്റെ ഗിറ്റാർ പകുതിയും പൊട്ടിയ അവസ്ഥയിലാണ്. താൻ എയർലൈൻസിന് നന്ദി പറഞ്ഞു കൊണ്ട് ഒരു കത്ത് അയച്ചിരുന്നെന്നും എന്നാൽ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ വൈറലായതോടെ ഇൻഡിഗോ എയർലൈൻസ് അധികൃതർ അദ്ദേഹത്തിന് നഷ്ടപരിപാരം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ താൻ പണത്തിന് വേണ്ടിയല്ലെന്നും യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലുള്ള എയർലൈൻ ജീവനക്കാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ തങ്ങളുടെ പ്രതിഷേധം അറിയിച്ചെത്തിയത്. ഇന്ത്യയിൽ മാത്രമാണ് ഇത്തരം സംഭവങ്ങൾ നടക്കുകയെന്നായിരുന്നു ഒരാളുടെ വിമർശനം. അതേസമയം ഇൻഡിഗോ ഗിറ്റാർമോണിയം കണ്ടുപിടിച്ചു എന്നായിരുന്നു മറ്റൊരാൾ പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates