

'നേരെ കണ്ടാൽ കീരിയും പാമ്പും, എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ പരസ്പരം ചാരിനിൽക്കാൻ ഉറപ്പുള്ള തൂണുകളാകും.. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയൊക്കെയാണ്. ഒരു സഹോദരൻ ഉണ്ടാവുക എന്നത് പലപ്പോഴും ഒരു അനുഗ്രഹമാണ്. കളിക്കാനും വഴക്കു കൂടാനും കൂടെ നിൽക്കാൻ സഹോദരനെ പോലെ മറ്റാരുമുണ്ടാകില്ല.
ഇന്ന് മെയ് 24, ദേശീയ സഹോദര ദിനം. 2005ൽ അമേരിക്കയിലെ അലബാമ സ്വദേശിനിയായ സി ഡാനിയേൽ റോഡ്‌സ് ആണ് സഹോദരന്മാർക്കായി ഒരു ദിനം സ്ഥാപിച്ചത്. സഹോദരൻ എന്നാൽ കൂടെപിറപ്പ് മാത്രമല്ല, സ്നേഹബന്ധം കൊണ്ടും പലരും ഇന്ന് നമ്മൾക്ക് സഹോദരന്മാർ ആയിട്ടുണ്ട്. അവർക്കൊപ്പവും ആഘോഷിക്കാനുള്ളതാണ് സഹോദര ദിനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓൺലൈനിലൂടെ പ്രചാരം കിട്ടിയ ഒരു ആഘോഷദിനമാണ് ബ്രദേഴ്സ് ഡേ. ഔദ്യോഗികമല്ലെങ്കിലും ഇന്ത്യ, ജർമനി, ഓസ്ട്രേലിയ, റഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇപ്പോൾ ബ്രദേഴ്‍സ് ഡേ വ്യാപകമായി ആഘോഷിക്കപ്പെടുന്നു. കാലത്തിനും ദൂരത്തിനും അതീതമായ ശാശ്വത സൗഹൃദം ആഘോഷിക്കുന്ന ഈ ബന്ധങ്ങളെ വിലമതിക്കാൻ ദേശീയ സഹോദര ദിനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പിതൃദിനവും മാതൃദിനവുമൊക്കെ ആഘോഷിക്കുന്ന സമാനമായ പാരമ്പര്യത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates