നൂറിലധികം രാജ്യങ്ങളിലായി 40,000ത്തിലധികം ഔട്ട്ലെറ്റുകളുള്ള ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയമായതുമായ ഫാസ്റ്റ്ഫുഡ് ശൃംഖലകളിൽ ഒന്നാണ് മക്ഡൊണാൾഡ്സ്. അതേ മക്ഡൊണാൾഡ്സിന്റെ ഓസ്ട്രേലിയിലെ ഒരു ഔട്ട്ലെറ്റിനുള്ളിലെ അടുക്കള കാഴ്‌ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ അമ്പരപ്പുണ്ടാക്കുന്നത്.
അടുക്കളയിൽ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ അതിന്റെ ഹീറ്റ് ലാംപിന് കീഴിൽ വെച്ച് നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാസം മകനൊപ്പം ബ്രിസ്‌ബേനിലെ മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ കയറിയ ഡെബി ബറകത്ത് എന്ന ഉപഭോക്താവാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
ഭക്ഷണം ഓഡർ ചെയ്‌തു കാത്തിരിക്കുന്നതിനിടെയാണ് ഈ കാഴ്ച ശ്രദ്ധയിൽ പെട്ടത്. മോപ്പ് ഉണക്കുന്ന ജീവനക്കാരിയോട് മറ്റൊരു ജീവനക്കാരൻ നിങ്ങൾ ഇത് ചെയ്യുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്നും തീപിടിക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ജീവനക്കാരി അത് ചിരിച്ചുകൊണ്ട് താൻ ചെയ്യുന്നത് തുടർന്നുവെന്നും അവർ പറഞ്ഞു. ഒരു മിനിറ്റോളം അവര്‍ മോപ്പ് ആ രീതിയിൽ ഉണക്കി. മറ്റു ജീവനക്കാർ അത് കണ്ടിട്ടും ആ ഭാവം കാണിച്ചില്ലെന്നും അവർ പറഞ്ഞു. ആ കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്നും ഡെബി കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവത്തിൽ സ്റ്റോർ മാനേജർക്ക് ഇമെയിൽ അയച്ചെങ്കിൽ അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. തുടർന്ന് റെസ്റ്റോറന്റിനെ കുറിച്ചു കൂടുതൽ പരാതികൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഏപ്രിൽ മൂന്നിനാണ് സംഭവം നടന്നതെങ്കിലും ആറ് ആഴ്ചയ്ക്ക് ശേഷമാണ് ഡെബി വിഡിയോ സോഷ്യൽമീഡിയിൽ പങ്കുവെച്ചത്.
അതേസമയം മക്ഡൊണാൾഡ്സ് ഓസ്ട്രേലിയ വക്താവ് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഭക്ഷ്യസുരക്ഷയെ അതീവ ഗൗരവത്തോടെ കാണുകയും എല്ലാ മക്ഡൊണാൾഡ്സ് റെസ്‌റ്റോറൻ്റുകളിലും കർശനമായ ശുചീകരണം, ശുചിത്വ നടപടിക്രമങ്ങൾ എന്നിവ പിന്തുടരുന്നുണ്ടെന്നും പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates