ജെന്നിഫർ ഫ്ലെവെല്ലൻ മകനൊപ്പം/ എക്‌സ്
ജെന്നിഫർ ഫ്ലെവെല്ലൻ മകനൊപ്പം/ എക്‌സ്

5 വർഷം കോമയിൽ, ഉണർന്നെഴുന്നേറ്റ് മകന്റെ മത്സരം കാണാൻ ഫുട്ബോൾ വേദിയിൽ, അത്ഭുതമായി ജെന്നിഫർ

ഗ്രൗണ്ടിലെ മകന്റെ പ്രകടനം കണ്ട് ജെന്നിഫർ ആർത്തു വിളിച്ചു
Published on

ജെന്നിഫർ ഫ്ലെവെല്ലൻ, ഡോക്ടർമാരെ പോലും അതിശയിപ്പിച്ചു കൊണ്ടായിരുന്നു അഞ്ച് വർഷത്തോളം നീണ്ട കോമയിൽ നിന്നും ഉയർത്തെഴുന്നേറ്റത്. 'ജീവിച്ചിരിക്കുന്ന അത്ഭുതം'- എന്നായിരുന്നു 41 കാരിയായ ജെന്നിഫറിന്റെ അതിജീവനത്തെ ഡോക്ടർമാർ വിശേഷിപ്പിച്ചത്. മിഷി​ഗണിലെ ഹൈസ്കൂളിൽ സീനിയർ വിദ്യാർഥികളുടെ ഫുട്ബോൾ മത്സരം കാണാൻ വീൽ ചെയറിൽ എത്തിയ ജെന്നിഫറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. ​ഗ്രൗണ്ടിലെ മകന്റെ പ്രകടനം കണ്ട് ജെന്നിഫർ ആർത്തു വിളിച്ചു. 

മൂന്ന് ആൺ മക്കളാണ് ജെന്നിഫറിന്. ജെന്നിഫർ കോമയിലായിരുന്ന കാലം മൂത്ത രണ്ട് മക്കളും ഫുട്ബോളിൽ തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. അതൊന്നും കാണാൻ ആ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല. കോച്ചിനെക്കാൾ ഉച്ചത്തിലായിരുന്നു അമ്മയുടെ ആർപ്പുവിളികളെന്ന് ഇളയ മകൻ ജൂലിയൻ പറയുന്നു. തന്റെ മത്സരം കാണാൻ അമ്മ എത്തിയതിനെക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും മകൻ കൂട്ടിച്ചേർത്തു. ജൂലിയൻ മൂന്ന് ​ഗോളുകൾ നേടി മത്സരത്തിൽ കപ്പടിച്ചു. ഫുട്ബോൾ മത്സരം കാണാനെത്തിയ ഏവുടെയും മനസ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു വീൽചെയറിലുള്ള ജെന്നിഫറിന്റെ വരവ്.

2017ൽ ഒരു കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് ​ജെന്നിഫർ കോമയിലേക്ക് പോയത്. നാല് വർഷവും 11 മാസവും അവർ കോമയിൽ കഴിഞ്ഞു. തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിടത്ത് നിന്നും ജെന്നിഫർ അതിജീവിച്ചു. മകന്റെ മത്സരം കാണാൻ പോകുമ്പോഴും ഇത്ര ശക്തമായ പ്രതികരണം ജെന്നിഫറിന്റെ ഭാ​ഗത്ത് നിന്നും പ്രതീക്ഷിച്ചിരുന്നെല്ലും ഡോക്ടർമാർ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com