കേരളത്തിലെ ഏതു മണ്ണിലും മള്‍ബറി വളരും; നടീലും പരിപാലനവും സിംപിള്‍, ആരോഗ്യ ഗുണവുമേറെ

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കൂട്ടാന്‍ മള്‍ബറി ഉത്തമമാണ്
mulberry
Mulberry Cultivation: Easy Growing Methods and Health Benefits
Updated on
1 min read

വലിപ്പത്തില്‍ ചെറുതാണെങ്കിലും ഔഷധമൂല്യങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി. കേരളത്തിലെ ഏതു കാലാവസ്ഥയിലും എളുപ്പത്തില്‍ വിളയുമെങ്കിലും പലപ്പോഴും അര്‍ഹിക്കുന്ന പരിഗണന ഈ കുഞ്ഞുപഴത്തിന് ലഭിക്കാറില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിലെ ഏതുതരം മണ്ണിലും മള്‍ബറി വളര്‍ത്താം. ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണാണെങ്കില്‍ വാണിജ്യാടിസ്ഥാനത്തിലും ഇത് വിജയകരമായി കൃഷി ചെയ്യാം.

പട്ടുനൂല്‍പ്പുഴുവിന്റെ പ്രധാന ആഹാരം മള്‍ബറി ഇലകള്‍ ആയതിനാല്‍ ഇതിനെ 'പട്ടുനൂല്‍ ചെടി' എന്നും വിളിക്കാറുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും പട്ടുനൂല്‍ ഉല്‍പ്പാദനത്തിനായി മള്‍ബറി വളര്‍ത്തുമ്പോള്‍, കേരളത്തില്‍ ഇതിന്റെ രുചികരമായ പഴങ്ങള്‍ക്കാണ് കൂടുതല്‍ പ്രിയം. പ്രധാനമായും മൂന്ന് തരം മള്‍ബറികളാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. വെളുപ്പ്, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് ഇവ നമ്മുടെ നാട്ടിലുള്ളത്. മള്‍ബറി നടുന്നതും പരിപാലിക്കുന്നതും വളരെ ലളിതമാണ്. എങ്കിലും മികച്ച വിളവ് ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

  • മണ്ണിന്റെ സ്വഭാവം: വെള്ളം കെട്ടിക്കിടക്കാതെ നല്ല നീര്‍വാര്‍ച്ചയുള്ളതും അസിഡിറ്റി കുറഞ്ഞതുമായ കളിമണ്ണ് കലര്‍ന്ന മണ്ണാണ് തൈകള്‍ നടാന്‍ അനുയോജ്യം.

  • തൈകള്‍ തയ്യാറാക്കല്‍: മൂപ്പുള്ള കമ്പുകള്‍ മുറിച്ചെടുത്ത് മണല്‍, മേല്‍മണ്ണ്, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ നട്ടുവെക്കുക.

  • പറിച്ചു നടീല്‍: കമ്പുകളില്‍ പുതിയ തളിരിലകളും വേരുകളും വന്നുതുടങ്ങുമ്പോള്‍ ഇവ പറമ്പിലേക്ക് മാറ്റി നടാം. ചെടിച്ചട്ടികളിലോ ഗ്രോ ബാഗുകളിലോ വളര്‍ത്തുന്നതിനേക്കാള്‍ തുറസ്സായ നിലത്ത് നടുന്നതാണ് കൂടുതല്‍ നല്ലത്.

  • നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയതുമായ സ്ഥലങ്ങളില്‍ മള്‍ബറി സമൃദ്ധമായി വളരും.

mulberry
വെളുപ്പ്, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് ഇവ നമ്മുടെ നാട്ടിലുള്ളത്AI Generated Image

മള്‍ബറി പഴങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കലോറി വളരെ കുറവായതിനാലും ജലാംശം കൂടുതലുള്ളതിനാലും ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദഹനപ്രക്രിയ സുഗമമാക്കാനും ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കൂട്ടാന്‍ മള്‍ബറി ഉത്തമമാണ്. പ്രമേഹരോഗികള്‍ കൃത്യമായ അളവില്‍ മള്‍ബറി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

mulberry
പോഷക സമൃദ്ധമായ നാടന്‍ പയര്‍ സ്വന്തം വളപ്പില്‍; കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവിന് ചില ടിപ്‌സ്
mulberry
ശരീരഭാരം കുറയ്ക്കാം, രോഗങ്ങളെ പ്രതിരോധിക്കാം; വീട്ടുപറമ്പില്‍ വിളയിക്കാം ആരോഗ്യത്തിന്റെ കക്കിരി
mulberry
വിഷരഹിത പുതിന ഇനി സ്വയം വളര്‍ത്താം; എളുപ്പത്തില്‍ കൃഷി ചെയ്യാം ഈ ഔഷധച്ചെടി
Summary

Mulberry Cultivation: Easy Growing Methods and Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com