

ജോലിയിൽ നിന്നും വിരമിച്ചിട്ട് 17 കൊല്ലമായി, ഹസൻ അലി എന്ന 74കാരൻ ഇപ്പോഴും മുംബൈയുടെ തെരുവുകളിൽ സജീവമാണ്. ഒരു കടയിൽ ഷൂ സെയിൽസ് മാനായിട്ടായിരുന്നു ജോലി. അവിടെ നിന്നും വിരമിച്ച ശേഷം നേരെ അടുത്ത കച്ചവടത്തിലേക്കിറങ്ങി. മുംബൈയുടെ തെരുവോരങ്ങളിലൂടെ തെരക്കിപിടിച്ച് തുവാലകൾ വിൽക്കുന്ന ഹസനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
'ഹ്യുമൻസ് ഓഫ് ബോംബെ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹസന്റെ കഥ പങ്കുവെച്ചിരിക്കുന്നത്. വിരമിച്ചിട്ട് പതിറ്റാണ്ടുകളായിട്ടും ജോലി ഉപേക്ഷിക്കാൻ ഹസൻ തയ്യാറല്ല. രാവിലെ എഴുന്നേറ്റ് മുംബൈയിലെ ബോറിവാലി സ്റ്റേഷനിലെത്തും അവിടെ വഴിയരികിൽ താൻ കൊണ്ടുവന്ന തുവാലകൾ വിൽക്കും.
'വിൽപ്പന ഒരു കലയാണ്. ഒരു മനുഷ്യനെ കാണുമ്പോൾ അയാൾ പറയാതെ തന്നെ അയാൾക്ക് വേണ്ടത് എന്താണ് എന്ന് നമുക്ക് മനസിലാവണം. അത് അവർക്ക് നൽകണം. അതാണ് വേണ്ടത്'. വർഷങ്ങളുടെ പരിചയം കാരണം തനിക്കിപ്പോൾ അത് അറിയാമെന്ന് ഹസൻ പറയുന്നു.
ഭാര്യയും മകനും മരുമകളും കൊച്ചുമകളും അടങ്ങുന്നതാണ് ഹസന്റെ കുടുംബം. കുറേ നാളായില്ലേ ഇനിയെങ്കിലും വീട്ടിലിരുന്ന് കുറച്ച് വിശ്രമിക്കണമെന്ന് വീട്ടുകാർ ചോദിക്കുമ്പോൾ തനിക്ക് അതിന് താൽപര്യമില്ലെന്ന മറുപടി പറയും. പറ്റുന്നത്ര കാലം ഇതുപോലെ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഹസൻ പറഞ്ഞു. ഇതിനോടകം നാല് ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. നിരവധി ആളുകൾ ഹസനെ പ്രശംസിച്ച് കമന്റുകൾ ചെയ്‌തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates