ഹിന്ദു യുവാവിന്റെ കൈയില്‍ രാഖി കെട്ടി മുസ്ലീം യുവതി, സഹോദര സ്‌നേഹത്തിന്റെ ആ കഥ ഇങ്ങനെ

അനംത എന്ന മുസ്ലീം പെണ്‍കുട്ടി ശിവം മിസ്ട്രിയുടെ കൈയില്‍ രാഖി കെട്ടിതിന്റെ പിന്നില്‍ ഒരു ജീവിത കഥയുണ്ട്.
Anamta Ahmed and Shivam Mistry
Anamta Ahmed and Shivam Mistry
Updated on
1 min read

മുംബൈ: പതിനഞ്ചുകാരിയായ അനംത അഹമ്മദും ശിവം മിസ്ട്രിയും മുന്‍ പരിചയമേതുമില്ലാത്ത, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ പോയവരാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സഹോദരങ്ങളാണ്. രാഖി കെട്ടി തന്റെ സഹോദരനാക്കിയിരിക്കുകയാണെന്നാണ് അനംത പറഞ്ഞത്. ഇവരുടെ സഹോദരീ-സഹോദര ബന്ധത്തിന് പറയാനൊരു വലിയ കഥയുണ്ട്. അനംത എന്ന മുസ്ലീം പെണ്‍കുട്ടി ശിവം മിസ്ട്രിയുടെ കൈയില്‍ രാഖി കെട്ടിതിന്റെ പിന്നില്‍ ഒരു ജീവിത കഥയുണ്ട്.

Anamta Ahmed and Shivam Mistry
കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍

ശിവയുടെ മൂത്ത സഹോദരി മരിച്ചപ്പോള്‍ അവരുടെ കൈകളാണ് അനംതയ്ക്ക് തുന്നിച്ചേര്‍ത്തത്. 2002 ഒക്ടോബര്‍ 30ന് ഉത്തര്‍പ്രദേശിലെ അലിഗഢിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ കേബിളില്‍ സ്പര്‍ശിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് അനംതയുടെ കൈ നഷ്ടപ്പെട്ടത്. വലതു കൈ മുറിച്ച് മാറ്റേണ്ടി വന്നു. മുംബൈയിലെ ഗോരേഗാവില്‍ താമസിക്കുന്ന അവര്‍ക്ക് ജീവിതം തന്നെ തിരികെ നല്‍കിയിരിക്കുകയാണ് ശിവം.

അപകടം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തിലെ വല്‍സാദിലുള്ള ശിവയുടെ സഹോദരി റിയയ്ക്ക് പെട്ടെന്ന് ഛര്‍ദി വരികയും അസഹനീയമായ തലവേദന അനുഭവപ്പെടുകയും ചെയ്തത്. സെപ്തംബര്‍ 15ന് സൂറത്തിലെ കിരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയ പിന്നീട് രക്തസ്രാവം മൂലം മരിച്ചു. റിയയുടെ കൈകള്‍ അങ്ങനെയാണ് അനംതയിലേയ്ക്ക് എത്തുന്നത്.

Anamta Ahmed and Shivam Mistry
കടലും അതിരുകളും കടന്ന് പ്രണയ സാഫല്യം, മലയാളി യുവതിക്ക് ഫ്രാന്‍സില്‍ നിന്നൊരു വരന്‍

അനംത ശിവയുടെ കൈയില്‍ രാഖി കെട്ടിയപ്പോള്‍ റിയ ജീവിതത്തിലേയ്ക്ക് തിരികെ വന്നതായാണ് തങ്ങള്‍ക്ക് തോന്നിയതെന്നാണ് ശിവയുടെ അമ്മ തൃഷ്ണ മിസ്ട്രി പറഞ്ഞത്. തോളില്‍ ശസ്ത്രക്രിയക്ക് വിധേയയായ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് അനംത.

Summary

Anamta and Shivam's "sibling" relationship dates back to last year, when a hand belonging to Riya, the latter's late elder sister, was transplanted on Anamta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com