നവരാത്രി സ്പെഷല്‍; ത്രിമധുരം വീട്ടിൽ ഉണ്ടാക്കാം

തേനാണ് നവരാത്രി ആഘോഷത്തില്‍ മുഖ്യം.
Trimadhuram navaratri
Navaratri Special FoodScreenshot
Updated on
1 min read

ന്‍പതു ദിവസം വ്രതമെടുത്ത് നവരാത്രി ആഘോഷത്തിനുള്ള കാത്തിരിപ്പിലാണ് ഭക്തര്‍. കുഞ്ഞുനാവില്‍ ആദ്യാക്ഷരത്തിന്‍റെ രുചി പകരുന്ന വിജയദശമി ഇന്ത്യയിലും നേപ്പാളിലും ഉത്സവകാലമാണ്. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിന് വകഭേദങ്ങളുണ്ട്. കേരളത്തിൽ അക്ഷരത്തിന് പ്രാധാന്യമുള്ളപ്പോൾ, തമിഴ്നാട്ടിൽ കൊലുവയ്പിനാണ് പ്രാധാന്യം. കർണാടകടയിൽ ഇത് ദസറയായി ആചരിക്കുന്നു. മറ്റ് ആഘോഷങ്ങളെ പോലെ നവരാത്രിയും ഭക്ഷണപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്.

തേനാണ് നവരാത്രി ആഘോഷത്തില്‍ മുഖ്യം. തേനില്‍ സ്വര്‍ണം മുക്കിയാണ് കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കുന്നത്. നവരാത്രി ദിവസത്തിലെ പ്രധാന നിവേദ്യമായ ത്രിമധുരത്തിലും തേന്‍ തന്നെയാണ് പ്രധാന ചേരുവ. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം ത്രിമധുരമാണെന്നാണ് വിശ്വാസം. മൂന്നു മധുരങ്ങൾ ചേർത്തു തയാറാക്കുന്ന പ്രസാദമാണ് ത്രിമധുരം.

Trimadhuram navaratri
'ലാറാ... നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണ്!' ട്രൈജെനിമല്‍ ന്യൂറോള്‍ജിയ ആദ്യമായി അനുഭവപ്പെട്ട ദിനത്തെ കുറിച്ച് സല്‍മാന്‍ ഖാൻ

ഇവ സമം ചേരുമ്പോൾ പിറക്കുന്ന ത്രിമധുരം ഏറ്റവും പരിശുദ്ധമായ നിവേദ്യമെന്നാണ് വിശ്വാസം. ശുദ്ധമായ തേനും ജൈവ രീതിയിൽ കൃഷി ചെയ്ത പഴവും കിട്ടുമെങ്കിൽ നമുക്കും തൃമധുരമുണ്ടാക്കാം.

Trimadhuram navaratri
മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

പലതരത്തില്‍ ത്രിമധുരം ഉണ്ടാക്കാം

തേനും കൽക്കണ്ടവും ഉണക്ക മുന്തിരിയും ചേര്‍ത്ത് ത്രിമധുരം ഉണ്ടാക്കുന്നവരുണ്ട്. തേനും കദളിപ്പഴവും മുന്തിരിയും അതല്ലാ, തേനും കദളിപ്പഴവും കല്‍ക്കണ്ടവും ചേര്‍ത്തും ത്രിമധുരം ഉണ്ടാക്കാം.

പാത്രത്തിൽ ചെറുതായരിഞ്ഞ പഴം ആദ്യമെടുക്കുക. ഇതിനും മുകളിൽ മുന്തിരിയോ കൽക്കണ്ടമോ ചേർക്കുക. അവസാനം ചേരുവകളുടെ നിരപ്പൊപ്പിച്ചു നെയ്യോ തേനോ ചേർക്കുക. രുചികരമാണെന്ന് കരുതി ത്രിമധുരം ഒരുപാട് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അധികമായാൽ അമൃതും വിഷമാകും.

Summary

Navaratri Special : How to cook Trimadhuram at home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com