'നിങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ മാത്രമാണ് എന്തെങ്കിലും ചെയ്യുക'; ഹൃദയ സ്പര്‍ശിയായ വിഡിയോ പങ്കുവെച്ച് യുവതി

ഗരിമ ലൂത്ര എന്ന യുവതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നാട്ടിലെ സ്റ്റേഷനില്‍ രണ്ട് മിനിറ്റ് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്.
Noida woman shares emotional moment as father meets her during late night train halt
Noida woman shares emotional moment as father meets her during late night train haltInstagram
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഉദയ്പുരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വൈറല്‍. പുലര്‍ച്ചെ നാട്ടിലെ സ്റ്റേഷനില്‍ പിതാവ് കാത്തുനില്‍ക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്.

Noida woman shares emotional moment as father meets her during late night train halt
ഉപ്പ് ഇല്ലാത്ത വീടുണ്ടോ? തുണിയിൽ പറ്റിപ്പിടിച്ച കറ മിനിറ്റുകൾക്കുള്ളിൽ നീക്കാം

ഗരിമ ലൂത്ര എന്ന യുവതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നാട്ടിലെ സ്റ്റേഷനില്‍ രണ്ട് മിനിറ്റ് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. അതിനിടയില്‍ സ്നാക്സുമായെത്തി പ്ലാറ്റ്ഫോമില്‍ കാത്തുനിന്ന അച്ഛന്‍ അത് ഗരിമയ്ക്ക് കൈമാറുകയായിരുന്നു. ബാഗുമായി സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്ന അച്ഛനേയും വീഡിയോയില്‍ കാണാം. 'നിങ്ങള്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുമെങ്കില്‍ അത് നിങ്ങളുടെ മാതാപിതാക്കള്‍ മാത്രമാണ്' എന്ന് വീഡിയോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്. 'അദ്ദേഹത്തിന്റെ പുഞ്ചിരി എല്ലാം പറയുന്നു' എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

Noida woman shares emotional moment as father meets her during late night train halt
Kitchen Hacks | ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും, മൈക്രോ വേവ് ഉപയോഗിക്കുമ്പോള്‍ ഈ മൂന്ന് കാര്യങ്ങള്‍ മറക്കരുത്

ഒരു ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടത്. വിഡിയോയ്ക്ക് സ്നേഹനിര്‍ഭരമായ പ്രതികരണങ്ങളും ഇതിന് ലഭിച്ചു. അച്ഛന്റെ മുഖത്തെ ആ ചിരിയും ആശ്വാസവും സന്തോഷം നല്‍കുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. മക്കള്‍ക്കായി എന്തും ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് സന്തോഷമാണെന്നും താനും മകള്‍ക്കായി അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Summary

Noida woman shares emotional moment as father meets her during late night train halt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com