ഉപ്പ് ഇല്ലാത്ത വീടുണ്ടോ? തുണിയിൽ പറ്റിപ്പിടിച്ച കറ മിനിറ്റുകൾക്കുള്ളിൽ നീക്കാം

തുണിയില്‍ പറ്റിപിടിച്ച കറ നീക്കാന്‍ ഉപ്പ് വളരെ ഫലപ്രദമായ ഒന്നാണ്.
 stained cloth
tips to remove stainsMeta AI Image
Updated on
1 min read

തുണിയിൽ കറ പിടിച്ചാൽ അവ വൃത്തിയാക്കിയെടുക്കുക ഒരു പ്രയാസമുള്ള ജോലിയാണ്. സാധാരണ സോപ്പോ ഡിറ്റർജന്റോ ഉപയോ​ഗിച്ചാൽ കറ നീക്കം ചെയ്യാൻ സാധിക്കണമെന്നില്ല. മാത്രമല്ല, അവയുടെ തുടർച്ചയായ ഉപയോ​ഗം നമ്മുടെ കൈകൾക്കും സെൻസിറ്റീവായ ചർമത്തിനും വസ്ത്രത്തിനും ദോഷം ചെയ്യാം. അതുപോലെ കഠിനമായി ഉരച്ചു കഴുകുന്നത് തുണി പെട്ടെന്ന് നശിച്ചു പോകാനും കാരണമാകും.

എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, കടുപ്പമേറിയതും ഉണങ്ങിപ്പിടിച്ചതുമായി കറകൾ വീട്ടിൽ തന്നെയുള്ള ലളിതമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോ​ഗിച്ച് നീക്കം ചെയ്യാൻ സാധിക്കും.

ഉപ്പ്

തുണിയില്‍ പറ്റിപിടിച്ച കറ നീക്കാന്‍ ഉപ്പ് വളരെ ഫലപ്രദമായ ഒന്നാണ്. പ്രത്യേകിച്ച് കാപ്പിക്കറ പോലുള്ളവ. കറ പിടിച്ചിയിടത്ത് അല്‍പം ഉപ്പ് വിതറാം. കുറച്ചുനേരം വച്ചശേഷം ബ്രെഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.

വിനാഗിരിയും വെള്ളവും

കറ പിടിച്ച ഭാഗത്ത് വിനാഗിരിയും വെള്ളവും തുല്യ അളവില്‍ യോജിപ്പിച്ച മിശ്രിതം നന്നായി പുരട്ടാം. കൈകള്‍ കൊണ്ട് ആ ഭാഗം മൃദുവായി ഉരച്ചെടുക്കാം. കറ മങ്ങുന്നതു വരെ ഇത് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.

ബേക്കിങ് സോഡയും വെള്ളവും

ബേക്കിങ് സോഡയിലേയ്ക്ക് അല്‍പം വെള്ളം ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലെടുക്കുക. ശേഷം കറിപിടിച്ച ഭാഗത്ത് ഇത് പുരട്ടുക. ഒരു ബ്രഷ് അല്ലെങ്കില്‍ സ്ക്രബ് ഉപയോഗിച്ച് ഉരയ്ക്കാം. 30 മിനിറ്റിന് ശേഷം തുണി തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.

 stained cloth
ഗ്യാസ് സ്റ്റൗവിന് സമീപം ഒരിക്കലും ഇവ സൂക്ഷിക്കരുത്

സോപ്പും വെള്ളവും വിനാഗിരിയും

വിനാഗിരിയും വെള്ളവും തുല്യ അളവില്‍ യോജിപ്പിച്ചെടുത്ത ശേഷം അതിലേയ്ക്ക് ഡിഷ് വാഷ് ലിക്വിഡ് ചേർക്കാം. തുണിയുടെ കറയുള്ള ഭാഗം ഈ മിശ്രിതത്തിൽ 15 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

 stained cloth
ഗോതമ്പുമാവില്‍ അല്‍പം ഉലുവപ്പൊടി കൂടി ചേര്‍ത്തു കുഴയ്ക്കൂ, ചപ്പാത്തി പൂ പോലെ സോഫ്റ്റ് ആകും

നാരങ്ങ

വസ്ത്രത്തില്‍ പറ്റിപ്പിടിച്ച കറ നീക്കാനുള്ള എളുപ്പ വഴിയാണ് നാരങ്ങ. തുണിയുടെ കറപിടിച്ച ഭാഗത്ത് നാരങ്ങ നീര് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.

Summary

Kitchen Hacks: Tips to remove hard stain from cloths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com