വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍

ഉറക്കത്തില്‍ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് അനുഭവപ്പെട്ട് കണ്ണുതുറന്നു നോക്കുമ്പോഴാണ് പാമ്പ് ശരീരത്തില്‍ കയറിയത് കണ്ടത്
Paralysed man trapped by venomous snake
പാമ്പു ചുറ്റി വരിഞ്ഞ നിലയിൽ വൃദ്ധൻ
Edited By:
Updated on
1 min read

കട്ടക്ക്: പക്ഷാഘാതം വന്ന് കിടപ്പിലായ വൃദ്ധനെ ചുറ്റിവരിഞ്ഞ് കുടും വിഷമുള്ള പാമ്പ്. ഒഡീഷ ജില്ലയിലെ ബൗദ്ധ് ജില്ലയിലെ കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ്, വിഷപ്പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ നാലു മണിക്കൂറോളം കിടന്നത്. എന്നാല്‍ ഒരു കടി പോലും എല്‍ക്കാതെ സാഹു രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Paralysed man trapped by venomous snake
സാരി ഉടുക്കാനാണോ ഇത്ര പാട്! അതങ്ങനെ സ്റ്റൈല്‍ ആക്കി, സ്റ്റൈല്‍ ആക്കി ക്ലെയര്‍ കയറിപ്പോയ വഴികള്‍

ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു, പക്ഷാഘാതം വന്ന് ശരീരം പൂര്‍ണമായി അനക്കാനാകാതെ തളര്‍ന്നു കിടപ്പിലാണ്. ശരീരം പരിമിതമായ തോതില്‍ മാത്രമേ അനക്കാന്‍ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം സാഹു ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പാമ്പ് മുറിയിലെ തുറന്നിട്ട ജനല്‍ വഴി അകത്തു കടന്നതെന്നാണ് കരുതുന്നത്.

ഉറക്കത്തില്‍ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് അനുഭവപ്പെട്ട് കണ്ണുതുറന്നു നോക്കുമ്പോഴാണ് പാമ്പ് ശരീരത്തില്‍ കയറിയത് കണ്ടത്. എന്നാല്‍ ശരീരം തളര്‍ന്നതിനാല്‍ അനങ്ങാനോ, കട്ടിലില്‍ നിന്നും നീങ്ങി രക്ഷപ്പെടാനോ ഒന്നും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തില്‍ കയറിയ പാമ്പ് സാഹുവിന്റെ കയ്യിലും സമീപത്തെ കട്ടിലിലുമായി ചുറ്റി വരിഞ്ഞു കിടന്നു.

കൈ അനക്കാന്‍ ശ്രമിച്ചതോടെ പാമ്പ് ഒന്നുകൂടി ചുറ്റി വരിഞ്ഞു. ശരീരം അനക്കാനാകാതെ, ഭയന്ന സാഹുവിന്റെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തുന്നത്. പെട്ടെന്നുള്ള ചലനങ്ങള്‍ പാമ്പിനെ പ്രകോപിപ്പിക്കാനും കടിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍, ശ്രദ്ധാപൂര്‍വം പാമ്പിനെ വിടുവിക്കാന്‍ ശ്രമം ആരംഭിച്ചു. രണ്ടു മണിക്കൂറോളം പ്രയത്‌നിച്ചാണ് പാമ്പിന്റെ പിടിയില്‍ നിന്നും സാഹുവിനെ മോചിപ്പിച്ചത്.

Paralysed man trapped by venomous snake
'ചോരതണുപ്പിക്കുന്ന നിശബ്ദത... കാര്‍പ്പാത്യന്‍ മലനിരകളിലെ ശവപ്പെട്ടിയില്‍ നിന്ന് അവന്‍ ഉണര്‍ന്നു'; ഇന്ന് ഡ്രാക്കുള ഡേ

നാലു മണിക്കൂറുകളോളം മാരക വിഷമുള്ള പാമ്പിനോടൊപ്പം കഴിഞ്ഞിട്ടും ഒരു തവണ പോലും കടിയേല്‍ക്കാതെയാണ് സാഹു രക്ഷപ്പെട്ടത്. നിലവില്‍ സാഹു സുരക്ഷിതനാണെന്നും എന്നാല്‍ സംഭവിച്ച ഞെട്ടലില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു. നാലു മണിക്കൂറോളം വിഷസര്‍പ്പത്തിന്റെ പിടിയില്‍ അകപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സാഹുവിന്റേത് അവിശ്വസനീയമായ അതിജീവനമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

Summary

Paralysed man trapped by venomous snake for 4 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com