നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ

നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു
VIRAL VIDEO
നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനംഎക്സ്
Updated on
1 min read

സോഷ്യൽമീഡിയയിൽ വൈറലാവാൻ നടുറോഡിൽ തോക്കും പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് എട്ടിന്റെ പണി. തിരക്കുപിടിച്ച ലഖ്നൗവിലെ ഹൈവെയിൽ ബോജ്പൂരി ​ഗാനത്തിനൊത്തായിരുന്നു യൂട്യൂബറായ സിമ്രൻ യാദവിന്റെ തോക്ക് കാട്ടിയുള്ള റീൽ ചിത്രീകരണം. നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

അഭിഭാഷകനായ കല്യാൺജി ചൗധരി എക്സിലൂടെ പങ്കുവെച്ച വിഡിയോയിൽ തങ്ങളുടെ സമുദായത്തിന്റെ ശക്തി വർണ്ണിക്കുന്നതിന് ഇൻസ്റ്റ​ഗ്രാം സ്റ്റാറിന്റെ നടുറോഡിൽ തോക്കു കാട്ടിയുള്ള നൃത്തം സോഷ്യൽമീഡിയയിൽ വ്യാപകമായിട്ടും പൊലീസ് മൗനം തുടരുകയാണ് എന്ന് വിമർശിച്ചു. ഇതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കമന്റ് ബോക്സിൽ മറുപടിയുമായി ലഖ്നൗ പൊലീസും എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

VIRAL VIDEO
മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നിരവധി ആളുകളാണ് സംഭവത്തില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്. എത്ര നിസാരമായാണ് തിരക്കുള്ള ഒരു റോഡില്‍ യുവതി തോക്കുമായി നില്‍ക്കുന്നത്. അത് സോഷ്യല്‍മീഡിയയില്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണെന്നായിരുന്നു ഒരാളുടെ കമന്‍റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MVD warns private buses over time dispute
Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram
earring theft arrest
Sexual harassment case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com