അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

പഞ്ചിന് ഒരു കൂട്ട് കിട്ടിയിരിക്കുന്നു. മോമോ ചാൻ എന്ന് പേരിട്ടിരിക്കുന്ന പെൺ കുരങ്ങാണ് പഞ്ചിന്റെ പുതിയ ​'ഗേൾ ഫ്രണ്ട്'.
Punch viral monkey
Punch viral monkeyX
Updated on
1 min read

'പഞ്ച് ഇനി ഒറ്റയ്ക്കല്ല' എന്ന അധികൃതരുടെ വക്കുകൾ നൽകുന്ന ആശ്വാസം ചെറുതല്ല. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃ​ഗശാലയിൽ, ജനിച്ചയുടൻ അമ്മ ഉപേക്ഷിച്ച കുട്ടിക്കുരങ്ങന് മൃ​ഗശാല അധികൃതർ കൊടുത്ത ഒരു ഒറാങ്ങുട്ടൻ പാവയായിരുന്നു സ്നേഹവും കരുതലും തലോടലും. മറ്റ് കുരങ്ങുകൾ അവനെ ആട്ടിപായിക്കുമ്പോൾ അവൻ ആ പാവയെ കെട്ടിപ്പിടിച്ചു ഒതുങ്ങുന്ന പോകുന്ന ദൃശ്യം കണ്ട് ലോകം മുഴുവൻ നീറിയതാണ്.

Punch viral monkey
ബേബി പഞ്ച് കയറിയങ്ങ് ഹിറ്റായി; പാവക്കുട്ടിക്കു വന്‍ ഡിമാന്‍ഡ്, സ്റ്റോക്കെല്ലാം തീര്‍ന്നു!

ഇപ്പോഴിതാ പഞ്ചിന് ഒരു കൂട്ട് കിട്ടിയിരിക്കുന്നു. മോമോ ചാൻ എന്ന് പേരിട്ടിരിക്കുന്ന പെൺ കുരങ്ങാണ് പഞ്ചിന്റെ പുതിയ ​'ഗേൾ ഫ്രണ്ട്'. പഞ്ചും മോമോ ചാനും കെട്ടിപ്പിടിച്ചും തൊട്ടുരുമിയും കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്. പഞ്ചിനെ ഒറ്റയ്ക്ക് മാറ്റി നിർത്തിയവരുടെ കൂട്ടിൽ നിന്ന് അവനെ ചേർത്ത് നിർത്തുകയാണ് മോമോ ചാൻ.

എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത വീഡിയോകളിൽ പഞ്ച് മോമോ ചാനുമായി കളിക്കുന്നത് കാണാം. അവന്റെ ഓറഞ്ച് ഒറാങ്ങാട്ടാനും അവർക്കൊപ്പമുണ്ട്. ഇന്ന് മോമോ-ചാനൊപ്പം നടക്കുന്ന പഞ്ചിന്‍റെ ദൃശ്യങ്ങള്‍ അവനെ സ്നേഹിച്ച നെറ്റിസണ്‍സിന്‍റെ ഹൃദയത്തില്‍ ആശ്വാസമായി മാറുകയാണ്. പഞ്ചിനൊരു കൂട്ട് കിട്ടിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ ലോകവും.

Summary

Punch finds new girl friends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com