ഓര്‍മ്മയുണ്ടോ, ഈ ഓണപ്പഴഞ്ചൊല്ലുകള്‍?

Onam sadhya
Onam sadhyaFile
Updated on
1 min read

പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേല്‍ക്കുന്നതാണ് മലയാളികള്‍ക്ക് ഓണം. എന്നാല്‍ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് നഷ്ടമായി. ഓണക്കളികള്‍, ഓണ പഴഞ്ചൊല്ലുകള്‍ ഇതെല്ലാം നമുക്ക് നഷ്ടമായി.

ചില ഓണം പഴഞ്ചൊല്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഓണത്തിനടിയില്‍ പുട്ട് കച്ചവടം

2.അത്തം കറുത്താല്‍ ഓണം വെളുക്കും.

3. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

4. ഉള്ളതുകൊണ്ട് ഓണം പോലെ.

5. ഓണം വരാനൊരു മൂലം വേണം.

6. കാണം വിറ്റും ഓണം ഉണ്ണണം.

7.ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പര.

8. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം.

9. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.

10. ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.

Onam sadhya
ഓണസദ്യയില്‍ കറിവേപ്പില അച്ചാര്‍, ഇത്തവണ വെറൈറ്റി രുചി വിളമ്പാം
Onam sadhya
ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

11.ഓണത്തേക്കാള്‍ വലിയ വാവില്ല.

12.തിരുവോണം തിരുതകൃതി.

13.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

14.അത്തം പത്തോണം.

15.ഓണം കേറാമൂല.

16.ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി.

17.ഓണത്തിന് ഉറുമ്പും കരുതും.

18.ചിങ്ങ മാസത്തില്‍ തിരുവോണത്തിന്‍ നാളില്‍ പൂച്ചക്ക് വയറു വേദന

19.ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?

20.ഏഴോണവും ചിങ്ങത്തിലെ ഓണവും ഒരുമിച്ചു വന്നാലോ?

Onam sadhya
'ഇടത്തു നിന്ന് വലത്തോട്ട് വിളമ്പണം, എന്നാല്‍ കഴിക്കേണ്ടത് വലത്തു നിന്ന് ഇടത്തോട്ടും'; ഓണസദ്യയുടെ ചിട്ടവട്ടങ്ങൾ
Summary

Remember Onam Proverbs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com