'ഇന്ത്യൻ വരനെ ആവശ്യമുണ്ട്; അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക'; വേറിട്ടൊരു അഭ്യർഥനയുമായി റഷ്യക്കാരി

റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ്.
viral Video
ദിനാര ഇന്‍സ്റ്റഗ്രാം ക്യൂ ആര്‍ കോര്‍ഡ് പിടിച്ചു കൊണ്ട്ഇന്‍സ്റ്റഗ്രാം
Updated on
1 min read

ന്ത്യന്‍ യുവാക്കളില്‍ നിന്നും അനുയോജ്യരായ വരന്മാരെ ക്ഷണിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യക്കാരി ഇന്ത്യയില്‍. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര എന്ന യുവതി സ്വന്തമായി വരനെ തേടുന്നത്. അനുയോജ്യരായ വരന്മാര്‍ ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം.

ഇത് റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാനായ വരനെ തേടുന്നു. വിവാഹിതനായിരിക്കരുത് എന്നതാണ് ദിനാരയുടെ ഏക ഡിമാന്‍ഡ്. രസകരമായ നിരവധി കമന്‍റുകളാണ് ദിനാരയുടെ പോസ്റ്റിന് താഴെ വരുന്നത്. പലരും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സന്നദ്ധ അറിയിച്ചാണ് കമന്‍റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ ചങ്കുകളെയും മെൻഷൻ ചെയ്യുന്നുണ്ട്.

viral Video
മൂക്ക് കൊണ്ട് ടൈപ്പിങ്; സ്വന്തം ​ഗിന്നസ് റെക്കോർഡ് മൂന്നാം തവണയും തിരുത്തി ഇന്ത്യക്കാരൻ, വിഡിയോ

വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്നാല്‍ ഒരു തവണ വിവാഹം കഴിച്ചു പോയി എന്ന തരത്തിലാണ് ചില കമന്‍റുകള്‍. അതിനിടെ കേരളത്തിലേക്ക് വരൂ എന്ന കമന്‍റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈറലാവാന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ചെയ്യുന്നതെന്ന് പ്രതികരിച്ചവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com