പ്രാങ്ക് പാളി, വിദ്യാർഥി അധോവായുവിന്റെ സ്പ്രേ ക്ലാസ്‌ മുറിയിലടിച്ചു; സ്കൂൾ അടച്ചിട്ടത് ഒരാഴ്‌ചത്തേക്ക്

അധോവായുവിന്റെ സ്‌പ്രേ അടിച്ചതാണ് സ്കൂളിൽ ​ദുർ​ഗന്ധം പടരാൻ കാരണം
കാനി ക്രീക്ക് ഹൈസ്കൂൾ
കാനി ക്രീക്ക് ഹൈസ്കൂൾ
Updated on
1 min read

വിദ്യാർഥി ഒരുക്കിയ ചെറിയൊരു പ്രാങ്കിന് സ്കൂൾ അടച്ചിട്ടത് ഒരാഴ്‌ചത്തേക്ക്. അമേരിക്കയിലെ ടെക്‌സാസിൽ കാനി ക്രീക്ക് ഹൈസ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ നിന്നും ഉയർന്ന രൂക്ഷമായ ദുർ​ഗന്ധം സ്കൂളിൽ മുഴുവൻ പരന്നു. വിദ്യാർഥികൾക്ക്  തലവേദനയും ഛർദ്ദിയുമുണ്ടായി. തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എവിടെ നിന്നാണ് ​ദുർ​ഗന്ധം ഉയരുന്നതെന്ന് അറിയാതെ സ്കൂൾ അധികൃതരും കുഴഞ്ഞു. വിവരമറിഞ്ഞെത്തിയ അ​ഗ്നിരക്ഷാ സേന വാതകച്ചോർയുണ്ടായെന്ന നി​ഗമനത്തിൽ സ്കൂൾ മുഴുവൻ പരിശോധിച്ചിട്ടും ഒന്നു കണ്ടെത്താനായില്ല. ദുർഗന്ധം രൂക്ഷമായതോടെ സ്കൂൾ ഒരാഴ്‌ചത്തേക്ക് അധികൃതർ അടച്ചിട്ടു.

രണ്ട് ദിവസത്തിന് ശേഷം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു വിദ്യാർഥി അധികൃതരെ സമീപിച്ചു. ക്ലാസ് മുറിക്കുള്ളിൽ താൻ അധോവായുവിന്റെ രൂക്ഷഗന്ധമുള്ള സ്‌പ്രേ അടിച്ചതാണ് ഇതിനെല്ലാം കാരണം. പ്രാങ്ക് ആയിരുന്നു ഉദ്ദേശിച്ചതെന്നും കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ പേടിച്ചു പോയെന്നും വിദ്യാർഥി പറഞ്ഞു. കാനി ക്രീക്കിലെ അഗ്നിരക്ഷാസേനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com