കുംഭമേള, ഹോളി..., 'ബഹളമൊക്കെ തീര്‍ന്നു'; ശാന്തത തേടി മലയാളികളുടെ സ്വന്തം നാട്ടില്‍, കേരളത്തെ പ്രകീര്‍ത്തിച്ച് ലോകോത്തര വ്‌ളോഗര്‍ ദമ്പതിമാര്‍, നന്ദി പറഞ്ഞ് 'മല്ലൂസ്'- വിഡിയോ

ശാന്തതയും വേറിട്ട കാഴ്ചകളാലും സമ്പന്നമായ കേരളത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പ്രമുഖ വ്‌ളോഗര്‍ ദമ്പതികളുടെ വിഡിയോ വൈറലാകുന്നു
The Art of Slowing Down - Life in Kerala
കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് വ്‌ളോഗര്‍ ദമ്പതികള്‍'The Art of Slowing Down - Life in Kerala' എന്ന വിഡിയോയില്‍ നിന്ന്
Updated on
2 min read

ഹാ കുംഭമേളയുടെ വന്യമായ ഊര്‍ജ്ജം, വാരണാസിയിലെ ആത്മീയ സംഘര്‍ഷങ്ങള്‍, പുഷ്‌കറിലെ ഹോളിയുടെ ഉന്മാദം.... വടക്കേ ഇന്ത്യയിലെ ആറ് ആഴ്ചത്തെ സാഹസിക യാത്രകള്‍ക്ക് ശേഷം ശാന്തത തേടി അവര്‍ എത്തിയത് കേരളത്തില്‍. ശാന്തതയും വേറിട്ട കാഴ്ചകളാലും സമ്പന്നമായ കേരളത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പ്രമുഖ വ്‌ളോഗര്‍ ദമ്പതികളുടെ വിഡിയോ വൈറലാകുന്നു.

സാഹസിക സഞ്ചാരികളായ സില്‍ക്ക്, കീരന്‍ എന്നി ദമ്പതികള്‍ 'Silkyrontheroad' എന്ന സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച കേരളത്തില്‍ നിന്നുള്ള കാഴ്ചകളാണ് ശ്രദ്ധ നേടിയത്. 10 വര്‍ഷത്തെ ഹണിമൂണ്‍ വേള്‍ഡ് ട്രിപ്പ് എന്ന പേരിലാണ് ഈ രാജ്യാന്തര വ്‌ളോഗര്‍മാര്‍ ലോകമൊട്ടാകെ കറങ്ങാന്‍ ഇറങ്ങി തിരിച്ചത്. ഇതിന്റെ ഭാഗമായാണ് അവര്‍ ഇന്ത്യയില്‍ എത്തിയത്. മഹാ കുംഭമേളയുടെ വന്യമായ ഊര്‍ജ്ജം, വാരണാസിയിലെ ആത്മീയ സംഘര്‍ഷങ്ങള്‍, പുഷ്‌കറിലെ ഹോളിയുടെ ഉന്മാദം എന്നിവ അനുഭവിച്ച തങ്ങള്‍ ശാന്തത തേടി കേരളത്തില്‍ എത്തിയെന്നാണ് ദമ്പതികള്‍ പറയുന്നത്. ' ഇവിടെ ജീവിതം വ്യത്യസ്തമായ വേഗതയില്‍ നീങ്ങുന്നു. കണ്ടല്‍ക്കാടുകളിലൂടെയുള്ള യാത്ര മുതല്‍ ആയുര്‍വേദ ചികിത്സകളിലൂടെയും ശാന്തമായ വെള്ളത്തില്‍ കയാക്കിങ്ങിലൂടെയും കേരളത്തിന്റെ പ്രത്യേകതകള്‍ ആസ്വദിച്ചു. കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ലഭിച്ചു. ഇന്ത്യയില്‍ എല്ലാം ഉണ്ടെന്നതിന്റെ തെളിവാണ് കേരളം. സംഘര്‍ഷങ്ങളും തീവ്രതയും ഉന്മാദവും ശാന്തയും എല്ലാം അടങ്ങിയതാണ് ഇന്ത്യ'- ദമ്പതികള്‍ കേരളത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചു.

കേരളത്തെ ഇഷ്ടപ്പെട്ടതില്‍ സന്തോഷം എന്നിങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയ്ക്ക് കേരള ടൂറിസം വകുപ്പ് പണം നല്‍കണം..., കേരളം സന്ദര്‍ശിച്ചതിന് നന്ദി..., നിങ്ങള്‍ ചായ കുടിക്കുന്നത് കണ്ട് ഞാന്‍ കരഞ്ഞുപോയി, ഖത്തറിലുള്ള എനിക്ക് വീട് മിസ് ചെയ്യുന്നു..., കേരളത്തിലെ സ്ഥലങ്ങളുടെയും പുഴകളുടെയും പേരുകള്‍ കൃത്യമായി ഉച്ചരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി, കേരളത്തിലുള്ളവര്‍ പോലും ഇത്രയും ഭംഗിയായി പേരുകള്‍ ഉച്ചരിയ്ക്കാറില്ല..., കേരളത്തെ ലോകത്തിന്റെ മുന്നില്‍ നന്നായി അവതരിപ്പിച്ചതിന് നന്ദി...'- എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com