എന്റമ്മോ!, എന്തൊരു ചൂട്!; ദാഹമകറ്റാന്‍ വെള്ളം കുടിക്കുന്ന മൂര്‍ഖന്‍- വൈറല്‍ വിഡിയോ

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
 Cobra Drinks Water
Cobra Drinks Water
Updated on
1 min read

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭീതി ഉളവാക്കുന്നതാണ്. ഇപ്പോള്‍ കടുത്ത ചൂടില്‍ ദാഹമകറ്റുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തിരുപ്പതിയിലെ പുത്തൂരില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നത്. ഒരാള്‍ നല്‍കുന്ന വെള്ളം പാമ്പ് ശാന്തമായി കുടിക്കുന്ന ദൃശ്യമാണ് ഈ വീഡിയോയിലുള്ളത്. പലരും അമ്പരപ്പോടെയാണ് വിഡിയോയ്ക്ക് കമന്റ് ഇടുന്നത്.

കടുത്ത ചൂടില്‍ ദാഹിച്ചുവലഞ്ഞ പാമ്പ് വെള്ളം തേടി സാവധാനം അടുത്തു വരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാമ്പിനെ കണ്ട് പേടിച്ച് ഓടുന്നതിന് പകരം വളരെ ശ്രദ്ധയോടെ വെള്ളം ഒഴിച്ചുകൊടുക്കുകയും പാമ്പ് അത് കുടിക്കുകയും ചെയ്തു. ഈ സമയത്ത് കൊത്താന്‍ ഒന്നും പോകാതെ ശാന്തനായാണ് പാമ്പിനെ കണ്ടത്. പാമ്പില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാണ് പാമ്പിന്റെ അടുത്തേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നത്. പാമ്പിനെ തൊടാനോ പിടിക്കാനോ ശ്രമിച്ചില്ല. കുറച്ചു സമയം വെള്ളം കുടിച്ച ശേഷം പാമ്പ് നിശ്ചലനായി നിന്നു.

 Cobra Drinks Water
കല്യാണസൗ​ഗന്ധികം പകർന്നാടി ഇറ്റാലിയന്‍ കലാകാരൻമാർ, മൂന്ന് വർഷത്തെ പരിശീലനത്തിനൊടുവിൽ അരങ്ങേറ്റം

സാധാരണയായി പാമ്പുകള്‍ മനുഷ്യസാന്നിധ്യം ഒഴിവാക്കാറാണ് പതിവ്, അവയുടെ അടുത്തേക്ക് ചെന്നാല്‍ പെട്ടെന്ന് ആക്രമിക്കാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ ഈ ദൃശ്യത്തില്‍ പാമ്പിന്റെ ശാന്തതയാണ് വിഡിയോ വ്യത്യസ്തമാക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കഠിനമായ ചൂടില്‍ വന്യജീവികളോട് കരുണ കാണിച്ച ആ വ്യക്തിയെ പലരും അഭിനന്ദിച്ചു. വന്യജീവികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു അപൂര്‍വ്വ കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചു.

 Cobra Drinks Water
തുണിയിൽ ചായക്കറ പുരണ്ടോ? വീട്ടിൽ തന്നെയുണ്ട് മാർ​ഗം
Summary

Thirsty Cobra Drinks Water: Viral Video Shows Snake Catcher Helping The Reptile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com