കേരളത്തിന്റെ സാംസ്‌കാരിക ഇടനാഴി; മാനവീയം വീഥിക്ക് 30 വയസ്സ്

1995ലാണ് നഗരത്തില്‍ ഒരു സാംസ്‌കാരിക ഇടനാഴിയെന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്.
MANAVEEYAM VEEDHI
മാനവീയം വീഥിB P Deepu
Updated on
2 min read

തിരുവനന്തപുരം നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയാണ് മാനവീയം വീഥി. 2001ലാണ് തിരുവനന്തപുരം വെള്ളയമ്പലം മ്യൂസിയം ഇട റോഡിനു മാനവീയം വീഥി എന്നു സര്‍ക്കാര്‍ പേരിട്ടത്. 1995ലാണ് നഗരത്തില്‍ ഒരു സാംസ്‌കാരിക ഇടനാഴിയെന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഇന്ന് യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം.

മ്യൂസിയം - വെള്ളയമ്പലം റോഡില്‍ വയലാര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നും ആല്‍ത്തറ ജംഗ്ഷനിലെ ജി ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റര്‍ നീളത്തിലാണ് ഈ വീഥി. പാരീസ്, ബര്‍ലിന്‍, ആംസ്റ്റര്‍ഡാം തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലെ തെരുവുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു വീഥി പണിയുകയായിരുന്നു ആദ്യ ശ്രമം. ഇന്ന് ഈ വീഥി സാംസ്‌കാരിക കൂട്ടായ്മകള്‍ക്കു പേരുകേട്ടതാണ്. തെരുവുനാടകങ്ങള്‍, പ്രദര്‍ശനങ്ങള്‍, കലാമേളകള്‍ തുടങ്ങി നഗരത്തിന്റെ ദൈനംദിന ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു മാനവീയം വീഥി.

MANAVEEYAM VEEDHI
മാനവീയം വീഥിB P Deepu

അഭിനയ തീയറ്റര്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക സന്ധ്യകള്‍ ആരംഭിച്ചായിരുന്നു മാനവീയം വീഥിയിലെ കലാപ്രകടനങ്ങളടെ തുടക്കം. ആദ്യം നാടകം മാത്രമായിരുന്നു അവതരണം. താമസിയാതെ മറ്റ് കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളുടെ വേദിയായി മാറി. പ്രശസ്ത എഴത്തുകാരി മാധവിക്കട്ടിയുടെ ഓര്‍മയ്ക്കായി ഇവിടെ ഒരു നീര്‍മാതളവും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആ സ്ഥലത്തിന് പിന്നീട് പഞ്ചമി പെണ്ണിടം എന്നുപേരിട്ടു. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു നാമകരണം. അവിടെ രാത്രിയിലും സ്ത്രീകള്‍ ഒത്തുകൂടി അവരുടെ കാഴ്ചപ്പാടുകളും മറ്റും പങ്കുവച്ച് അവര്‍ ആഘോഷമാക്കുന്നു.

MANAVEEYAM VEEDHI
മാനവീയം വീഥിB P Deepu

വായനാപ്രേമികള്‍ക്കായി തെരുവ് ലൈബ്രറിയുമുണ്ട് ഈ വീഥിയില്‍. ഇവിടെ സായാഹ്നം ചെലവഴിക്കാനെത്തുന്നവര്‍ക്ക് തികച്ചും സൗജന്യമായി പുസ്തകങ്ങളെടുത്ത് വായിക്കാം. കവിത, നോവല്‍, നാടകം, ചെറുകഥ, നിരൂപണം, ജീവചരിത്രം, ആത്മകഥ,ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം തുടങ്ങിയവ ഉള്ളടക്കമാകുന്ന ബഹുഭാഷാ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളുമെല്ലാം ഇവിടെയുണ്ട്.

MANAVEEYAM VEEDHI
മാനവീയം വീഥിB P Deepu

കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഈ വീഥിയിലെത്തി പ്രവര്‍ത്തനങ്ങളില്‍ സജീമാകാറുണ്ട്. ചുവരുകളില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉള്‍പ്പെടയുള്ളവരുടെ ചിത്രങ്ങളും ഉണ്ട്. ചുരുക്കത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക ജീവിതം വിളിച്ചോതുന്ന സ്വര്‍ഗവീഥിയാണ് മാനവീയം വീഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com