ദീപാവലി ആഘോഷിക്കാന്‍ വീടൊരുക്കാത്തവര്‍ കുറവായിരിക്കും. ഒരു വിളക്കെങ്കിലും കത്തിച്ചുവെച്ച് ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം ചേരാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ പൂക്കളും വിളക്കുകളും ഒക്കെവച്ച് വളരെ എളുപ്പത്തില്‍ ദീപാവലി വൈബ്‌സ് വീട്ടിലെത്തിക്കാന്‍ പറ്റിയാലോ? സിംപിളായി ചെയ്യാവുന്ന ചില അലങ്കാരങ്ങള്‍ അറിഞ്ഞിരിക്കാം.
തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം സൂചിപ്പിക്കുന്ന ദീപാവലിക്ക് ലൈറ്റുകളും നിറങ്ങളും പൂക്കളുമെല്ലാം ചേരുന്ന കളര്‍ഫുള്‍ ഡെക്കറേഷനുകളാണ് ചെയ്യേണ്ടത്. ചിരാതുകളാണ് ദീപാവലിയുടെ ഐഡന്റിറ്റി. ഇക്കുറി പുത്തന്‍ ആശയങ്ങള്‍കൊണ്ട് ദീപാവലിക്ക് വീടൊരുക്കിയാലോ?
മഞ്ഞ, റോസ്, ചുവപ്പ് നിറങ്ങളിലെ കാര്‍ണേഷന്‍ പൂവും ഓറഞ്ച് ജെറബറയും മഞ്ഞ റോസാപ്പൂക്കളുമെല്ലാം ഒന്നിച്ചൊരു ഫഌവര്‍ വേസ് ഉണ്ടാക്കിയാല്‍ ഉഗ്രന്‍ ദീപാവലി സ്‌പെഷ്യല്‍ സെന്റര്‍പീസ് റെഡി. ഇതിനുപുറമേ വാതിലുകളും ജനലുകളും പൂക്കള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്യാം. പല നിറങ്ങളിലെ മെഴുകുതിരികളാണ് ദീപാവലി കളര്‍ഫുളാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. പല നിറത്തിലും ആകൃതിയിലുമുള്ളവ ഇതിനായി തെരഞ്ഞെടുക്കാം.
ദീപാവലി തോരനുകള്‍ വീടിന്റെ എല്ലാ മുക്കിലും മൂലയിലും വരെ ആഘോഷമെത്തിക്കാന്‍ സഹായിക്കും. സ്‌റ്റൈലിഷും ഒപ്പം ആഘോഷങ്ങള്‍ക്ക് ഒരു പരമ്പരാഗത മുഖം നല്‍കാനും ഇത് സഹായിക്കും. ഗ്ലാസ് ജാര്‍ വിളക്കുകള്‍ തൂക്കിയിടുന്നതും മികച്ച ആശയമാണ്. ഇതിനായി വീട്ടിലെ ഒഴിഞ്ഞ ജാറുകള്‍ പോലും ഉപയോഗിക്കാവുന്നതാണ്. ജാറുകളില്‍ സ്വന്തമായി ചിത്രപണികള്‍ ചെയ്ത് ഒരു പേര്‍സണലൈസ്ഡ് ടച്ച് നല്‍കിയാല്‍ ഉഗ്രനാകും. ഇതിന്റെ ഉള്ളില്‍ ഒരു ചിരാത് കൂടി വയ്ക്കുമ്പോള്‍ സംഗതി പെര്‍ഫെക്ട്. വീട്ടിലെ ഷെല്‍ഫുകളും ബാല്‍ക്കണിയുമൊക്കെ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാം. കുറച്ചുകൂടി ഗംഭീരമാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മെറ്റാലിക് ഷോപീസുകളും അലങ്കാരത്തിന് ഉപയോഗിക്കാവുന്നതാണ്. റസ്റ്റിക് ലുക്ക് ഉള്ളവ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇതിനുപുറമേ ഫെയറി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതും വീടിന് മോടികൂട്ടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates