

പരമ്പരാഗത ചിട്ടവട്ടങ്ങളെ ഒന്നു ഉടച്ചു വാർത്ത് വെറൈറ്റികൾ നിറച്ചു കൂട്ടുന്നതാണ് ഇപ്പോഴത്തെ ന്യൂജനറേഷൻ വിവാഹങ്ങൾ. അത്തരത്തിലുള്ള പല വിവാഹ വിഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ 28 വർഷം മുൻപ് നടന്ന വിവാഹം അതേ രീതിയിൽ മകളുടെ വിവാഹത്തിന് റീക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ വ്യവസായിയായ ദിലീപ് പോപ്ലെയും ഭാര്യ സുനിത പോപ്ലെയും.
28 വർഷങ്ങൾക്ക് മുൻപ് ഇരുവരുടെയും വിവാഹം ആകാശത്ത് വെച്ചാണ് നടത്തിയത്. അന്ന് ആ വിവാഹത്തിന് വേദിയായത് എയർ ഇന്ത്യയായിരുന്നു. അതേരീതിയിൽ മകൾ വിധി പോപ്ലേയുടെയും വിവാഹം ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നടത്തിയിരിക്കുകയാണ്. ഹൃദേഷ് സയ്‌നാനിയാണ് വിധിയുടെ വരൻ. ബോയിങ് 747 പ്രൈവറ്റ് ജെറ്റായിരുന്നു വിവാഹ വേദി. ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തില്‍ ദുബായിയില്‍ നിന്നും ഒമാനിലേക്ക് പറക്കുന്നതിനിടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 357 പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
യാത്രയുടെ മൂന്ന് മണിക്കൂറിനിടെ വിവാഹ ചടങ്ങുകള്‍ പൂർത്തിയാക്കി. ശേഷം വിമാനത്തിനുള്ളിൽ അതിഥികൾക്ക് വിരുന്നും ഒരുക്കിയിരുന്നു. എല്ലാവർക്കും ചടങ്ങു കാണുന്നതിന് അലങ്കരിച്ച വിമാനത്തില്‍ ഓരോ സെഷനിലും ചെറിയ പ്രൊജക്റ്റുകളും സ്ഥാപിച്ചിരുന്നു. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ആശയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates