'ആ സമയം എന്റെ ആത്മാവ് സഹോദരിക്കൊപ്പമായിരുന്നു'; മരണം സ്ഥിരീകരിച്ച് 40-ാം മിനിറ്റിൽ ഉയർത്തെഴുന്നേറ്റ് യുവതി

ആശുപത്രിയിൽ എന്റെ ജീവൻ മരണത്തോട് മല്ലിടുമ്പോൾ എന്റെ ആത്മാവ് സഹോദരിക്കൊപ്പമായിരുന്നു 
ക്രിസ്റ്റി ബോർഡോഫ്റ്റ്/ ഇൻസ്റ്റ​ഗ്രാം
ക്രിസ്റ്റി ബോർഡോഫ്റ്റ്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മെഡിക്കൽ സയൻസിനെ പോലും അമ്പരപ്പിക്കുന്ന പല അത്ഭുതങ്ങളും നടക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് 40 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന യുകെ സ്വദേശിനിയായ ക്രിസ്റ്റി ബോർഡോഫ്റ്റിന്റെ കഥ. 

49കാരിയായ ക്രിസ്റ്റി 2021ലെ ജനുവരി 29 എന്ന ദിവസം ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ്. കാമുകനെ കാണാൻ എത്തിയതായിരുന്നു ക്രിസ്റ്റി. തനിക്കും സ്റ്റുവിനും കുറച്ചു കൂടുതൽ സമയം ചെലവഴിക്കാൻ തന്റെ മക്കൾക്ക് പിതാവ് പിസ ഉണ്ടാക്കുന്നു എന്ന് പറഞ്ഞത് ഓർമ്മ ഉണ്ടായിരുന്നു.  

കാമുകൻ സ്റ്റു വരുമ്പോൾ സോഫയിൽ കണ്ണുകൾ തുറന്ന് ജീവനില്ലാതെ കിടന്ന ക്രിസ്റ്റിയെയാണ് കണ്ടത്. ചർമ്മം വിചിത്രമായ രീതിയിലാകുന്നതും അയാൾ കണ്ടു. തുടർന്ന് ക്രിസ്റ്റിക്ക് സിപിആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിജീവിക്കാനുള്ള സാധ്യത വെറും ആറുശതമാനം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. 

അൽപസമയത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് ക്രിസ്റ്റിയുടെ മരണം സ്ഥിരീകരിച്ചു. എന്നാൽ ഡോക്ടർമാരെ പോലും അതിശയിപ്പിച്ചുകൊണ്ട് 40 മിനിറ്റിനു ശേഷം ക്രിസ്റ്റി വീണ്ടും ശ്വസമെടുക്കാൻ തുടങ്ങി. ആ 40 മിനിറ്റിനുള്ളിൽ അത്ഭുകരമായി പല സംഭവങ്ങളും നടന്നതായി ക്രിസ്റ്റി പറയുന്നു. 

മൂന്ന് കുട്ടികളുടെ അമ്മയാണ് ക്രിസ്റ്റി. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു താൻ ആശുപത്രിയിലായിരുന്ന വിവരം അറിയാവുന്നത്. എന്നാൽ എന്റെ അടുത്ത് സുഹൃത്ത് സഹോദരിയെ വിളിച്ച് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചു. 'എന്റെ ആത്മാവ് അവൾക്കൊപ്പം അവളുടെ ഫ്രണ്ട് റൂമിലുണ്ടെന്നും ഞാൻ അവളോട് എന്റെ ആൺമക്കൾക്കും അച്ഛനും വേണ്ടി ഒരു ലിസ്റ്റ് എഴുതാൻ ആവശ്യപ്പെട്ടുവെന്നും പറഞ്ഞു.

'ആശുപത്രിയിൽ മരണത്തോട് പൊരുതികൊണ്ടിരിക്കുമ്പോൾ അവൾക്കൊപ്പം രണ്ടു മണിക്കൂറുകളോളം എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നു. 'എന്റെ ശരീരം തളരുന്നതായും തിരിച്ച് ശരീരത്തിലേക്ക് കയറാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഞാൻ സുഹൃത്തിനോട് പറഞ്ഞു. അപ്പോൾ സുഹൃത്ത് എനിക്കൊപ്പം നിന്നു. കർക്കശമായി തിരിച്ചു പോകണമെന്ന് പറഞ്ഞു. ആ സമയം ആശുപത്രിയിൽ എന്റെ മരണം അറിയിച്ചു. 

ഒടുവിൽ ശരീരത്തിലേക്ക് തിരിച്ചു കയറുന്നത് ഞാൻ ഓർക്കുന്നു. ഇഫോർമേഷൻ ഡൗൺലോഡ് ചെയ്യുന്നതു പോലെ. എന്നെ സുഖപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. നമ്മൾ മരിക്കുന്നില്ല, നമ്മുടെ ശരീരം മാത്രമാണ് നീങ്ങുന്നതെന്ന് എനിക്ക് മനസിലായി. ഇരുട്ടില്ലാതെ വെളിച്ചത്തിന്റെ മഹത്വം നമ്മൾ അറിയില്ല'- ക്രിസ്റ്റി പറഞ്ഞു. 

തന്റെ ദൗത്യം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഉണരാനും വളരാനും സ്വയം നവീകരിക്കാനുമാണ് നമ്മൾ ഇവിടെയുള്ളതെന്ന് അവർ. ധ്യാനം രോഗശാന്തി വേഗത്തിലാക്കിയെന്നും എക്‌സ്‌റെ എടുത്ത റേഡിയോഗ്രാഫർ പോലും ഞെട്ടിയെന്നും ക്രിസ്റ്റി പറഞ്ഞു. 2011ൽ സ്‌പേയിൽ മക്കളുമായി താമസം ആരംഭിച്ച ക്രിസ്റ്റി നാല് വർഷത്തിന് ശേഷം സന്യാസം സ്വീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com