പോസ്റ്റിൽ തൂങ്ങിയാടി പുൾ അപ്പ്; യുവതിയുടെ ജിംനാസ്റ്റിക് വിഡിയോ വൈറൽ  

നിഷ്പ്രയാസം പോസ്റ്റിൽ വലിഞ്ഞുകയറി കമ്പിയിൽ തൂങ്ങി പുൾ അപ്പ് ചെയ്യുന്ന യുവതിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

വഴിയരികിലെ സ്ട്രീറ്റ് ലൈറ്റിൽ തൂങ്ങിനിന്ന് പുൾ അപ്പ് ചെയ്യുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. "നെക്‌സ്റ്റ് ലെവൽ സ്‌കിൽസ്" എന്ന ട്വിറ്റർ പേജിലാണ് വിഡിയോ വന്നത്. നിഷ്പ്രയാസം പോസ്റ്റിൽ വലിഞ്ഞുകയറി കമ്പിയിൽ തൂങ്ങി പുൾ അപ്പ് ചെയ്യുന്ന യുവതിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

വിഡിയോ തുടങ്ങുമ്പോൾ ചിരിച്ചുകൊണ്ട് പോസ്റ്റിനരികിലേക്ക് പോകുകയാണ് യുവതി. കാലിലെ ചെരിപ്പ് ഊരിമാറ്റിയശേഷം ഞൊടിയിടയിൽ പോസ്റ്റ് കയറി മുകളിലെത്തി. മകളിൽ മുന്നിലേക്ക് നീണ്ടുനിന്ന കമ്പിയിൽ പിടിച്ചായിരുന്നു പുൾ അപ്പ്. നിരവധി തവണ പുൾ അപ്പ് ചെയ്തതിന് ശേഷം ചില ജിംനാസ്റ്റിക് മൂവ്‌മെന്റുകളും ചെയ്തു. കേറിയപോലെ നിഷ്പ്രയാസം പോസ്റ്റിൽ നിന്ന് താഴെയിറങ്ങുന്നതും കാണാം. "അമേസിങ് സ്‌കിൽസ് ആൻഡ്" സ്‌ട്രെങ്ത്ത് എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER