കാട്ടിലെ പല കാഴ്ചകളും കൗതുകം ഉണര്‍ത്തുന്നതാണ്. അതിനാല്‍ കാട്ടിലെ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ നടന്നുവരുന്ന കൊമ്പനാനയെ കണ്ട് ഭയന്ന് കടുവ ഓടിമറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മണ്‍പാതയിലൂടെ നടന്നുവരികയാണ് കൊമ്പനാന. പാതയുടെ നടുക്ക് കൊമ്പനാന വരുന്നത് അറിയാതെ കടുവ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം.
കൊമ്പനാനയുടെ സാന്നിധ്യം മനസിലാക്കി കടുവ കാട്ടിലേക്ക് മറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവയെ കണ്ടിട്ടും ഒരു കൂസലുമില്ലാതെയാണ് കൊമ്പനാനയുടെ നടത്തം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ