

ഒരു സ്പൂൺ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും? കഞ്ഞി കുടിക്കാനും കറി ഇളക്കാനും എന്തിനധികം കാക്കേനെ ഓടിക്കണമെങ്കിൽ പോലും ഒരു സ്പൂൺ തന്നെ ധാരാളം. പക്ഷെ എപ്പോഴെങ്കിലും സ്പൂൺ കൊണ്ട് തലമുടി മുറിക്കാമെന്ന് കരുതിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉറപ്പായും ഈ വിഡിയോ കണ്ട് നിങ്ങളുടെ കണ്ണ് തള്ളും. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട മുടി മുറിക്കുന്ന ഒരു വിഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
മകന്റെ മുടി മുറിക്കുന്ന അച്ഛനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. കത്രികയോ റേസറോ ബ്ലേഡോ ഒന്നുമല്ല ആയുധം പിന്നെയോ, അടുക്കളയിലെ ഒരു സ്പൂൺ ആണ് മുടി മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം. മകനെ കാമറയ്ക്ക് മുന്നിലിരുത്തി സ്പൂണിന്റെ അഗ്രഭാഗം കൊണ്ട് അച്ഛൻ അനായാസമായി മുടി വെട്ടുകയാണ്.
'നൗ ദിസ്' എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സ്പൂൺ കൊണ്ട് മകന്റെ മുടി മുറിച്ച ഈ അച്ഛൻ വൈറലാകുകയാണ്. അരി റോവർ ടിക് ടോക്കിൽ പങ്കുവച്ച ഈ വിഡിയോ ഏകദേശം 80 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു എന്നാണ് ട്വീറ്റിലെ ക്യാപ്ഷൻ. അടുത്തതവണ ബാർബറിന് 300 ഡോളർ നൽകുന്നതിന് മുമ്പ് അയാൾക്ക് ഇങ്ങനെ മുടിവെട്ടിത്തരാൻ പറ്റുമോ എന്ന് ചോദിച്ചുനോക്കൂ, എന്നുകുറിച്ചാണ് അരി റോവർ തന്റെ അക്കൗണ്ടിൽ വിഡിയോ പങ്കുവച്ചത്.
എന്നാൽ വിഡിയോ കണ്ട പലരും സംഭവം യഥാർത്ഥമാണോ എന്ന സംശയം പങ്കുവയ്ക്കാതിരുന്നില്ല. സ്പൂണിന് ഇത്രയും മൂർച്ചയുണ്ടോ?, ഇതിന് പിന്നിൽ പെട്ടെന്ന് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നൊക്കെയാണ് കമന്റുകളിൽ ഉയരുന്ന ചോദ്യം. അതേസമയം സ്പൂണിന്റെ അറ്റം മൂർച്ചയുള്ളതാണെന്നുപറഞ്ഞ് വിഡിയോ യഥാർത്ഥമാണെന്ന് സ്ഥാപിക്കുന്ന ചിലരെയും കമന്റ് ബോക്സിൽ കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates