കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തിന്റെ ​ഗുണനിലവാരത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.
Bottle water
Bottle waterPexels
Updated on
1 min read

പുറത്തു പോയാലും ശുദ്ധമായ വെള്ളം കുടിക്കാമെന്ന ആശയത്തിലാണ് കുപ്പിവെള്ളം വിപണിയിലിറങ്ങുന്നത്. കുപ്പിവെള്ളം വാങ്ങുമ്പോൾ അവയുടെ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തിന്റെ ​ഗുണനിലവാരത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.

കുപ്പിവെള്ളം വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • കുപ്പിയുടെ അടപ്പിന് വെള്ള നിറമാണെങ്കിൽ പ്രോസസ്സ് ചെയ്ത വെള്ളമാണെന്നാണ് അർത്ഥം (Processed Water). അതായത് സാധാരണ ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം RO, UV ഫിൽട്ടറേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് കുടിക്കാൻ യോഗ്യമാക്കിയ വെള്ളം.

  • നീല നിറമാണെങ്കിൽ ഇത് സ്പ്രിങ് വാട്ടർ അല്ലെങ്കിൽ മിനറൽ വാട്ടർ (Spring/Mineral Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. പ്രകൃതിദത്ത നീരുറവകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഈ വെള്ളത്തിൽ ശരീരത്തിന് ആവശ്യമായ സ്വാഭാവിക ധാതുക്കൾ അടങ്ങിയിരിക്കും.

  • കറുപ്പ് നിറമാണെങ്കിൽ, ഇത് ആൽക്കലൈൻ വാട്ടർ (Alkaline Water) ആണ്. ഇതിന്റെ pH മൂല്യം കൂടുതലായിരിക്കും. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതിന് വിപണിയിൽ വില അല്പം കൂടുതലായിരിക്കും.

  • പച്ച നിറമാണെങ്കിൽ ഇത് ഫ്ലേവേർഡ് വാട്ടർ (Flavored Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. അതായത് നാരങ്ങയോ മറ്റ് രുചികളോ ഇതിൽ ചേർത്തിട്ടുണ്ടാവും. ഇത് സാധാരണ വെള്ളത്തിന് പകരമല്ല, ഒരു പാനീയമായി മാത്രം കണക്കാക്കാം.

Bottle water
ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളം? പ്രായം നോക്കാതെ ഇങ്ങനെ വെള്ളം കുടിക്കല്ലേ
  • ചുവപ്പ് നിറമാണെങ്കിൽ ഇത് സ്പാർക്ലിംഗ് അല്ലെങ്കിൽ സോഡാ (Sparkling/Carbonated) ആണ്. ഗ്യാസ് നിറച്ച വെള്ളമാണിത്.

  • മഞ്ഞ നിറമാണെങ്കിൽ ഇതിൽ വിറ്റാമിനുകൾ (Vitamin Enriched Water) അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈറ്റുകളും വിറ്റാമിനുകളും ഇതിൽ അധികമായി ചേർത്തിട്ടുണ്ടാകും.

Bottle water
പഴങ്കഞ്ഞി നിസ്സാരക്കാരനല്ല, വിട്ടുമാറാത്ത ഉദരരോ​ഗവും മാറും, കണ്ടെത്തലുമായി ​ഗവേഷകർ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇന്ത്യയിൽ FSSAI ആണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നത്.

  • ഏത് കുപ്പിവെള്ളം വാങ്ങുമ്പോഴും അതിൽ ISI മുദ്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം.

  • അടപ്പിന്റെ നിറം ഒരു സൂചന മാത്രമാണ്. കൃത്യമായ വിവരങ്ങൾക്കും കാലാവധി അറിയുന്നതിനും കുപ്പിയിലെ ലേബൽ പരിശോധിക്കുക.

  • പ്ലാസ്റ്റിക് കുപ്പികൾ വെയിലത്ത് വെക്കുന്നത് വളരെ അപകടമാണ്. ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിലെ ബിപിഎ (BPA) പോലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരാം. കൂടാതെ, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.

Summary

What does different bottle cap colours indicate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com