

എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ ഓര്‍മ്മിപ്പിക്കുന്ന 'ബിഹാറി ടാര്‍സന്‍' ആണ് ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കിയത്.
ബിഹാറില്‍ നിന്നുള്ള ഫിറ്റ്നസ് പ്രേമിയായ രാജ യാദവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ഓട്ടവും കായികക്ഷമതയുമാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. യാദവിന്റെ നിരവധി വിഡിയോകള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നിന്നുള്ള രാജ യാദവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആയ രാജ യാദവ് ഫിറ്റ്നസില്‍ ഓട്ടത്തില്‍ ഥാര്‍, സ്‌കോര്‍പ്പിയോ തുടങ്ങിയ എസ്യുവികള്‍ പിന്നിട്ട് കുതിക്കുന്ന നിരവധി വിഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഓരോ പോസ്റ്റിലും ടാര്‍സനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഓടുന്നതും ട്രെയിനിങ് നടത്തുന്നതും കാണാം. 'നിങ്ങള്‍ക്ക് ഒരു പുള്ളിപ്പുലിയുടെ വേഗതയുണ്ട്, കഠിനാധ്വാനം തുടരുക, നിങ്ങള്‍ വളരെ ദൂരം പോകും' - തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates