

വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്, അതുകൊണ്ട്, ഇപ്പോൾ എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് മാങ്ങ. ഒരു മാങ്ങയ്ക്ക് എത്ര രൂപ വിലയുണ്ടാകും?, 40,000 രൂപ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാലിതാ ഒരെണ്ണത്തിന് 40,000 രൂപയും കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും വിലയുള്ള ഒരു മാമ്പഴം കണ്ട് മാമ്പഴക്കർഷകർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ജപ്പാന്റെ സ്വന്തം മാമ്പഴമായ 'മിയാസാകി' ആണ് ഈ വെറൈറ്റി.
ഹോർട്ടിക്കൾച്ചർ വകുപ്പ് കർണാടകയിലെ കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണ് മിയാസാകി. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമെന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക പരിചരണം നൽകി വളർത്തുന്ന ഈ മാമ്പഴത്തിന്റെ നിറവും രുചിയുമൊക്കെ ആരെയും കൊതിപ്പിക്കും. കർഷകരെ വിലകൂടിയ ഈ മാമ്പഴം പരിചയപ്പെടുത്താനാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഏകദേശം 350 ഗ്രാം തൂക്കമുണ്ട് ഒരു മിയാസാകി മാങ്ങയ്ക്ക്. ആപ്പിൾ പോലെ ചുവന്ന് തുടുത്താണിരിക്കുന്നത്. മേയ് 31 വരെയാണ് മേള നടക്കുന്നത്. ഇവിടേക്ക് മിയാസാകി കാണാനായി നിരവധിപ്പേരാണ് എത്തുന്നത്. മിയാസാകിയുടെ ഒരു തൈക്ക് 15,000 രൂപ വിലവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates