അമ്മമാര്‍ സൂപ്പറാണ്: മാതൃദിനത്തോടനുബന്ധിച്ച് പത്മലക്ഷ്മി മുലയൂട്ടുന്ന ഫോട്ടോ വൈറലാകുന്നു

തന്റെ മകളെ മടിയിലുരുത്തി മുലയൂട്ടുന്നതിനൊപ്പം തന്നെ കയ്യില്‍ കണ്ണാടി പിടിച്ച് സ്വയം മേക്കഅപ് ഇടുന്ന ഫോട്ടോയാണ് പത്മ ട്വീറ്റ് ചെയ്തത്. 
padma-lakshmi
padma-lakshmi
Updated on: 
1 min read

ഉപാധികളൊന്നുമില്ലാത്ത ഒരേയൊരു സ്‌നേഹം മാത്രമേ ഈ ലോകത്തിലുള്ളു. അത് അമ്മയുടെ സ്‌നേഹമാണ്. അമ്മ മക്കളെ സ്‌നേഹിക്കുന്ന പോലെയുള്ള സ്‌നേഹം മറ്റെവിടെയും കാണാന്‍ കഴിയില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഈ സേവനത്തിന് പ്രതിഫലമായി അമ്മമാര്‍ക്ക് വേണ്ടി ഒരു ദിനം ലോകത്താകമാനം 'മാതൃദിനം' എന്ന പേരില്‍ കൊണ്ടാടുന്നുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം തങ്ങളുടെ അമ്മമാരെ അനുമോദിച്ച് സജീവമായിരിക്കും. അതിനിടെ നടിയും ടിവി അവതാരകയുമായ പത്മ ലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യാന്‍ കഴിയുന്ന അമ്മമാരുടെ മള്‍ട്ടിടാസ്‌കിങ് കഴിവിനെ ചൂണ്ടിക്കാണിക്കുന്ന ആ ഫോട്ടോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

തന്റെ മകളെ മടിയിലുരുത്തി മുലയൂട്ടുന്നതിനൊപ്പം തന്നെ കയ്യില്‍ കണ്ണാടി പിടിച്ച് സ്വയം മേക്കഅപ് ഇടുന്ന ഫോട്ടോയാണ് പത്മ ട്വീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER