വെള്ളം കുടിക്കാനെത്തുന്ന ജീവികളെ ജലശായത്തിൽ പതുങ്ങിക്കിടന്ന് പെട്ടെന്ന് ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് മുതലകൾ ഇരകളാക്കാറുള്ളത്. മറുകരയിലേക്ക് നീന്തിക്കടക്കുന്ന മൃഗങ്ങളേയും മുതലകൾ ആക്രമിച്ച് കീഴ്പെടുത്താറുണ്ട്. ഇത്തരത്തിൽ മാനിനെ ആക്രമിച്ച് ഇരയാക്കാൻ ഒരു മുതല ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.
തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു മാൻ. പെട്ടെന്നാണ് വെള്ളത്തിൽ പതുങ്ങിക്കിടന്ന മുതല മാനിനെ ആക്രമിക്കാനായി അതിന് നേരെ കുതിച്ചത്. എന്നാൽ അതേ വേഗതയിൽ തന്നെ, നിമിഷങ്ങൾക്കൊണ്ട് പിന്നിലേക്ക് ചാടിയ മാൻ തലനാരിഴയ്ക്കാണ് മുതലയുടെ പിടിയിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ചെടുക്കുന്നത്. മുതല വീണ്ടും അടുത്ത ഇരയെ കാത്ത് വെള്ളത്തിൽ പതുങ്ങിക്കിടക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. എന്തായാലും അമ്പരപ്പിക്കുന്ന വേഗതയിലാണ് മാനിന്റെ രക്ഷപ്പെടൽ.
2016 പകർത്തിയ ദൃശ്യമാണിത്. ഇത് വാട്സ് അണ്ടർ വാട്ടർ എന്ന ട്വിറ്റർ പേജിൽ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകളാണ് ദൃശ്യങ്ങൾ കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates