ആദ്യം ഉറക്കത്തിന് കാവല്‍, പിന്നെ പാപ്പാന് പോറല്‍ പോലും ഏല്‍പ്പിക്കാതെ ഒപ്പം കിടന്ന് മയക്കം; ആനയും പാപ്പാനും തമ്മിലുളള സ്‌നേഹത്തിന്റെ ചിത്രങ്ങള്‍

ഫെയ്‌സ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാലപ്പുഴ രാജന്‍ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്‌നേഹത്തിന്റെ നേര്‍ചിത്രങ്ങളാണ്പ്രചരിക്കുന്നത്
ആദ്യം ഉറക്കത്തിന് കാവല്‍, പിന്നെ പാപ്പാന് പോറല്‍ പോലും ഏല്‍പ്പിക്കാതെ ഒപ്പം കിടന്ന് മയക്കം; ആനയും പാപ്പാനും തമ്മിലുളള സ്‌നേഹത്തിന്റെ ചിത്രങ്ങള്‍
Updated on: 
2 min read

ആനയും പാപ്പാനും തമ്മിലുളള സംഘര്‍ഷങ്ങളുടെ കഥകള്‍ പോലെ തന്നെ പരസ്പരമുളള സ്‌നേഹ ബന്ധം വിവരിക്കുന്ന നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ആനയും പാപ്പാനും തമ്മിലുളള ഊഷ്മള ബന്ധം ചിത്രങ്ങളിലൂടെ പറയുന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാലപ്പുഴ രാജന്‍ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്‌നേഹത്തിന്റെ നേര്‍ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ആനയുടെ സമീപം കിടന്ന് ഉറങ്ങുകയാണ് പാപ്പാന്‍. കുറേ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവല്‍ നിന്നു. കുറച്ച് നേരം കഴിഞ്ഞ് അവനും അയാള്‍ക്കൊപ്പം കിടന്നു. പാപ്പാന്‍ ഉറങ്ങുന്നതിന്റെ അടുത്ത് അയാളോട് ചേര്‍ന്ന് അവനും കിടന്നു. അപ്പോഴും മണികണ്ഠന്റെ ഉറക്കത്തിന് ഒരു കുറവും സംഭവിച്ചില്ല. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തന്റെ പ്രിയപ്പട്ട പാപ്പാനൊപ്പം സുഖമായി രാജനും മയങ്ങുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com