ഇങ്ങനെയൊരു വിചിത്ര ജീവിയെ ഇതിന് മുന്‍പ് നിങ്ങള്‍ കണ്ടുകാണില്ല! അമ്പരന്ന് ലോകം; വിഡിയോ

ഇങ്ങനെയൊരു വിചിത്ര ജീവിയെ ഇതിന് മുന്‍പ് നിങ്ങള്‍ കണ്ടുകാണില്ല! അമ്പരന്ന് ലോകം; വിഡിയോ

ട്വിറ്റിന് താഴെ ഇതെന്ത് ജീവിയാണ് എന്ന് ചോദിച്ച് നിരവധി പേര്‍ കമന്റും ചെയ്യുന്നുണ്ട്
Published on

രത്തില്‍ പിടിച്ച് കയറുന്ന പച്ച നിറത്തിലുള്ള ഒരു വിചിത്ര ജീവി. ഇതുവരെ ആരുടേയും ശ്രദ്ധയില്‍ പതിയാത്ത ജീവിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ പര്‍വീന്‍ കശ്വാന്‍ വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് അപൂര്‍വ ജീവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. 

നമ്മള്‍ ശ്രദ്ധിക്കാത്തതായി പലതും പ്രകൃതിയിലുണ്ടെന്നും ഇതേപോലെ ഒന്നിനെ നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല എന്നും പറഞ്ഞാണ് അദ്ദേഹം വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിന് ഉള്ളില്‍ തന്നെ 3200 പേരാണ് വിഡിയോ കണ്ടത്. ആന്തരികാവയവങ്ങളൊന്നുമില്ലാത്ത എല്ലുകള്‍ മാത്രമുള്ള ജീവിയാണ് ഇത്. 

ട്വിറ്റിന് താഴെ ഇതെന്ത് ജീവിയാണ് എന്ന് ചോദിച്ച് നിരവധി പേര്‍ കമന്റും ചെയ്യുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് അനങ്ങുമെന്ന് അറിയില്ലായിരുന്നു എന്നാണ് ചിലരുടെ കമന്റ്. പുല്‍ച്ചാടിയുടെ സ്‌കെല്‍റ്റന്‍ ആണെന്നാണ് ചിലരുടെ കണ്ടുപിടുത്തം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com